ഒരു മാസം മുൻപ് വിവാഹം ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിബി ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വാടക വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവാഡിയ സ്വദേശിയായ ഫൈസാനാണ് (28) മരിച്ചത്. ഇയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് ഫൈസാന്റെ വിവാഹം നടന്നത്. ഫൈസാനും ഭാര്യയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഇരുവരും ഒരുമുറിയിൽ ഉറങ്ങാൻപോയി. രാവിലെ ഭാര്യ ഉറക്കമുണർന്ന് നോക്കുമ്പോൾ അതേ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ഫൈസാനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതി ഭർതൃവീട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. ഫൈസാന്റെ വിവാഹത്തിൽ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. വീട്ടുകാരുമായുള്ള അകൽച്ച ഫൈസാനിൽ വലിയ മാനസിക സമ്മർദമുണ്ടാക്കിയിരുന്നു എന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.

എന്നാൽ യുവാവിന്റെ മരണത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ രംഗത്തെത്തി. ഫൈസാന്റെ തലയിൽനിന്ന് രക്തം ഒലിച്ചിരുന്നെന്നും മരണത്തിൽ സംശയമുണ്ടെന്നും കുടുംബം പോലീസിന് പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഭരണം പ്രതിസന്ധിയിൽ ; സപ്ലൈകോ അരി, പഞ്ചസാര വില കൂട്ടിയേക്കും

0
കോട്ടയം : ഓണം വിപണിയിൽ ജനത്തിന് വലിയ ആശ്വാസംനൽകി സപ്ലൈകോ മുന്നോട്ട്...

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ സുപ്രീം കോടതിയെ സമീപിച്ചു

0
ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്ര സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ...

കണ്ണൂർ മണ്ടൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

0
പിലാത്തറ: കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച്...

ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി ; പുറത്തായ കുടൽ കവറിൽ ശേഖരിച്ചു : കരളും വൃക്കയും...

0
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു. പെഹോവ...