ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി ; പുറത്തായ കുടൽ കവറിൽ ശേഖരിച്ചു : കരളും വൃക്കയും കാണാനില്ല

For full experience, Download our mobile application:
Get it on Google Play

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു. പെഹോവ റോഡിലെ രാജ് പാലസിനു സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന രാജേഷ് ആണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ ഭാര്യ വിമലാ ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊലപാതകം വീട്ടുടമ കണ്ടതോടെ പരിഭ്രാന്തയായ വിമലാ ദേവി ടെറസിൽനിന്ന് ചാടി. പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് അഞ്ചോടെ ടെറസിൽനിന്ന് നിലവിളി കേട്ട് ഓടിച്ചെന്നപ്പോഴാണ് കൊലപാതകം കണ്ടതെന്ന് വീട്ടുടമ പറഞ്ഞു. വയറിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു രാജേഷ്. കുത്തേറ്റ് പുറത്തുവന്ന രാജേഷിന്റെ കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന വിമലയെയാണ് താൻ കണ്ടതെന്നും വീട്ടുടമ പോലീസിനു മൊഴി നൽകി. തന്നെ കണ്ടതോടെ പരിഭ്രാന്തയായ വിമല ടെറസിൽനിന്ന് ചാടുകയായിരുന്നെന്നും വീട്ടുടമ പറഞ്ഞു.

ഉത്തർ പ്രദേശിലെ സിതാപുർ ജില്ലയിൽ ധംപുർ ഗ്രാമത്തിൽ നിന്നുള്ള രാജേഷ് ഒരു വർഷമായി ഭാര്യയ്ക്കൊപ്പം കുരുക്ഷേത്രയിലായിരുന്നു താമസം. കുടിവെള്ള വിതരണ കമ്പനിയിലായിരുന്നു രാജേഷിന് ജോലി. രാജേഷിന്റെ വയറിൽ 35 സെന്റീമീറ്റർ നീളത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുടൽ പുറത്തുവന്നതായും റിപ്പോർട്ടിലുണ്ട്. രാജേഷിന്റെ കരളിന്റെ സിംഹഭാഗവും വലതു വൃക്കയും കാണാനില്ലെന്നും റിപ്പോർട്ടിലുണ്ട്. അവയവങ്ങൾ കാണാതായതിനെ കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. വിവിധ വലിപ്പത്തിലുള്ള മൂന്ന് കത്തികൾ സംഭവസ്ഥലത്തുനിന്ന് പോലീസിന് ലഭിച്ചു. ഏറെക്കാലമായി വിവാഹിതരായിരുന്ന രാജേഷിനും വിമലയ്ക്കും മക്കളില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയിലെ സ്കൂളുകളിൽ കുടിവെള്ളം പോലുമില്ല ; കുട്ടികൾ സമരത്തിൽ : അനുനയ നീക്കവുമായി സർക്കാർ

0
ന്യൂഡൽഹി : ശുദ്ധജലമടക്കം അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ വിദ്യാർഥികൾ ആരംഭിച്ച...

റെയിൽവേ സ്റ്റേഷനുകളിലെ നിയമലംഘനം : പിഴത്തുക കുത്തനെ കൂട്ടിയതോടെ കേസുകൾ കുറഞ്ഞതായി റിപ്പോർട്ട്

0
കോഴിക്കോട് : റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്ന നിയമലംഘനങ്ങൾക്കുള്ള പിഴസംഖ്യ രണ്ടും...

കുതിച്ചുയർന്ന് ബെവറജസ് കോർപ്പറേഷനിലെ ഓണക്കാല മദ്യവിൽപ്പന ; വിറ്റഴിച്ചത് 232.99 കോടി രൂപയുടെ മദ്യം

0
തിരുവനന്തപുരം : ലഹരിക്കെതിരേ 'ഓപ്പറേഷൻ തൂഫാൻ' ശക്തമായതോടെ കുതിച്ചുയർന്ന് ബെവറജസ് കോർപ്പറേഷനിലെ...

കെ.പി.സി.സി. പ്രസിഡന്റ് നിയമനം നീളും ; സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശിച്ച് നേതൃത്വം

0
തിരുവനന്തപുരം : പുതിയ കെ.പി.സി.സി. പ്രസിഡന്റ് നിയമനത്തിനു മാസങ്ങളെടുക്കുമെന്ന് ഉറപ്പായതോടെ, നിലവിലെ...