പോക്‌സോ കേസില്‍ പിടികിട്ടാപ്പുള്ളി വയനാട്ടില്‍ വിവാഹം കഴിച്ച് താമസം ; 9 വര്‍ഷത്തിന് ശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പോക്സോ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ വയനാട് മാനന്തവാടി മുരുക്കിൻ തേരി ട്രൈബൽ കോളനിയിൽനിന്ന് പിടികൂടി. കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പോക്സോ കേസിൽ തിരൂർ സ്പെഷ്യൽ ഫസ്റ്റ് ട്രാക്ക് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കാടാമ്പുഴ മരുതൻചിറ അമ്പത്തൊടി സ്വദേശി പാലപ്പറമ്പിൽ സുമേഷി (35) നെയാണ് അറസ്റ്റു ചെയ്തത്.

2012 ലാണ് പീഡനം നടന്നത്. ഇതിനുശേഷം മുങ്ങിയ പ്രതി മാനന്തവാടി മുരുക്കിൻ തേരി ട്രൈബൽ കോളനിയിൽനിന്ന് വിവാഹം കഴിച്ച് ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലാവുന്നത്. താനൂർ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തിരൂർ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...