വിവാഹം കഴിഞ്ഞ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹത : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് വിവാഹം കഴിഞ്ഞ പെണ്‍മക്കള്‍ക്കും അര്‍ഹതയുണ്ടെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. വിവാഹം കഴിഞ്ഞ് എന്ന പേരില്‍ പെണ്‍മക്കളെ ആശ്രിത നിയമനത്തില്‍നിന്നു ഒഴിവാക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ദേബാംഗ്‌സു ബസക്കും ശബ്ബര്‍ റാഷിദിയും ഉത്തരവിട്ടു.
സര്‍ക്കാര്‍ പദ്ധതിക്കു സ്ഥലം വിട്ടുനല്‍കിയതിനു ലഭിക്കേണ്ട ജോലി നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി രേഖ പാല്‍ എന്ന യുവതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പശ്ചിമ ബംഗാള്‍ പവര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ബക്രേശ്വര്‍ താപവൈദ്യുതി നിലയത്തിനായാണ് രേഖയുടെ കുടുംബം ഭൂമി വിട്ടുനല്‍കിയത്. ഭൂമി നല്‍കുന്ന കുടുംബങ്ങളില്‍ ഒരാള്‍ക്കു ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

ഇതനുസരിച്ച് ജോലിക്കായി രേഖ അപേക്ഷ നല്‍കി. എന്നാല്‍ വിവാഹിതയാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. വിവാഹിതരായ പെണ്‍മക്കള്‍ക്ക് നിയമനത്തിന് അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനെതിരെ രേഖ ഹൈക്കോടതിയെ സമീപിച്ചു. പിതാവിന്റെ മരണശേഷം അമ്മയെ ഉള്‍പ്പെടെ കുടുംബം നോക്കുന്നത് താന്‍ ആണെന്നും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്നും രേഖ വാദിച്ചു. രേഖയ്ക്ക് അനുകൂലമായി 2014ല്‍ സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചെങ്കിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതു തള്ളിക്കൊണ്ടാണ് ഇപ്പോഴത്തെ ഉത്തരവ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമുദ്രാതിർത്തി ലംഘിച്ചു ; മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

0
ഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 4 ജില്ലകളിൽ റെഡ് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ്. നാല്...

കോന്നിക്കാരെ അവഗണിച്ചു ; മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ

0
കോന്നി: മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ....

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും ; തമിഴ്നാട് കമ്പം കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന്...

0
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം...