മലപ്പുറം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ അന്വേഷിച്ച് തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളി യുവതി നേരിട്ടത് വലിയ പ്രതിസന്ധി. കാമുകനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല എങ്ങനെ ഇനി തിരിച്ചുപോകാൻ കഴിയുമെന്ന സന്ദേഹവും കൂടി യുവതിയെ പിടികൂടിയതോടെ തമിഴ്നാട്ടിൽ ജോലി ചെയ്തു ജീവിക്കാൻ യുവി സന്നദ്ധയാകുകയായിരുന്നു. ഒടുവിൽ മാസങ്ങൾക്കു ശേഷം യുവതയെ കണ്ടെത്തിയപ്പോൾ എല്ലാം മറന്ന് സ്വീകരിക്കാൻ ഭർത്താവ് സന്നദ്ധനുമായി. ഇരുപത്തിരണ്ടുകാരിയായ മലപ്പുറം സ്വദേശിനിയെയാണ് കേരള, തമിഴ്‌നാട് പോലീസിൻ്റെ അന്വേഷണത്തിനൊടുവില്‍ രക്ഷപെട്ടത്.
പ്രവാസിയായ ഭർത്താവിനെ വിവാഹം ചെയ്ത ശേഷം സ്വന്തം വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്ന യുവതി അതിലൂടെയാണ് യുവാവിനെ പരിചയപ്പെടുന്നത്. താന്‍ ദിണ്ടിഗലിലെ സ്പിന്നിങ് മില്ലില്‍ മനേജരായി ജോലി ചെയ്യുകയാണെന്നാണ് സമിത് എന്ന യുവാവ് യുവതിയോട് പറഞ്ഞിരുന്നത്. പരിചയം പ്രണയമായി വളർന്നതോടെ ഇരുവരും ഇൻസ്റ്റാഗ്രാം സന്ദേശങ്ങളിലൂടെ ഒന്നിച്ചു ജീവിക്കാൻ തയ്യാറാകുകയായിരുന്നു. തുടർന്നാണ് യുവതി കാമുകനെ തേടി തമിഴ്നാട്ടിലേക്ക് പോയത്.
യുവതി ദിണ്ടിഗൽ വേദസന്തൂർ എത്തി കാമുകനെ അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരാൾ അവിടെയില്ലെന്ന് വ്യക്തമാകുന്നതും. തുടർന്ന് കാമുകനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ല. യുവതി തന്നെ തേടി നടുവിട്ടതറിഞ്ഞ് കാമുകൻ ഇൻസ്റ്റാഗ്രാമിൽ നിന്ന് പുറത്തു പോയിരുന്നു. ഇതോടെ യുവതിക്ക് നാട്ടിലേക്ക് തിരിച്ചു പോകാനും കഴിയാതെയായി. എന്തുചെയ്യണമെന്ന് ഒരു ഊഹവുമില്ലാതെ നിന്ന യുവതി ആ സമയത്താണ് വേദസന്തൂരിനുള്ള ഒരു സ്ത്രീയെ പരിചയപ്പെടുന്നത്. അവരുടെ വീട്ടിൽ യുവതിക്ക് കഴിയാനുള്ള സൗകര്യമൊരുക്കി നൽകി. തുടർന്ന് അഭയം നൽകിയ സ്ത്രീയുടെ സഹായത്തോടെ അവിടെയുള്ള ഒരു സ്പിന്നിംഗ് മില്ലിൽ തൊഴിലാളിയായി യുവതി ജോലിക്ക് കയറുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി പ്രണയത്തിലായ ഇൻസ്റ്റാഗ്രാം ഐഡി യഥാർത്ഥത്തിൽ വ്യാജമായിരുന്നു. ദിണ്ടിഗലിൽ സ്പിന്നിംഗ് മിൽ മാനേജർ എന്ന് പരിചയപ്പെടുത്തിയ ഇയാൾ യഥാർത്ഥത്തിൽ കേരളത്തിലെ ഒരു കെട്ടിട നിർമാണ തൊഴിലാളിയാണെന്നാണ് വിവരം. ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. നിലവിൽ കേരളത്തിൽ താമസിക്കുന്ന ഇയാൾ തമിഴ് നാട്ടിലാണെന്ന് പറഞ്ഞ് യുവതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
ഇതിനിടെ ഭാര്യയെ കാണുന്നില്ലായെന്ന പരാതിയുമായി യുവതിയുടെ ഭര്‍ത്താവ് കേരള പോലീസിനെ സമീപിച്ചിരുന്നു. അന്വേഷണം തമിഴ്‌നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും പോലീസ് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കേരള പോലീസ് തമിഴ്‌നാട് പോലീസിന് ഫോട്ടോ അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് യുവതിയെ വേദസന്തൂർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. അവിടെവെച്ച് വേദസന്തൂർ ഡിഎസ്︋പി ദുർഗാദേവി യുവതിയെ കാണാനിടയായി.
കേരള പോലീസിന്‍റെ ലുക് ഔട്ട് നോട്ടീസിലെ ചിത്രത്തിലെ യുവതിയാണിതെന്ന് ഡിഎസ്︋പി തിരിച്ചറിഞ്ഞതോടെയാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിന് അവസാനമായത്. തുടർന്ന് പോലീസ് ഓഫീസർ യുവതിയോട് സംസാരിച്ച് തമിഴ്നാട് പോലീസിനെ കാര്യങ്ങൾ അറിയിക്കുകയായിരുന്നു. തമിഴ്നാട് പോലീസ് സ്ഥലത്ത് എത്തി യുവതിയെ കണ്ട ശേഷം കേരള പോലീസിനെ വിവരം അറിയിച്ചു. കേരള പോലീസ് വേദസന്തൂരിലെത്തി യുവതിയെ നാട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയും ചെയ്തു. നാട്ടിലെത്തിയ യുവതിയെ പോലീസ് ഭർത്താവിൻ്റെ അടുക്കലെത്തിച്ചു. യുവതിയെ സ്വീകരിക്കാൻ തയ്യാറാണെന്ന് ഭർത്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.