ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിന്റെ അറസ്റ്റ് കേസിൽ മുഖൈമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണം ബിജെപിയുമായുള്ള സിപിഎമ്മിന്റെ കൂട്ടുകെട്ടെന്നും ചെന്നിത്തല പറഞ്ഞു. “ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അറസ്റ്റിലായതോടെ സത്യം പുറത്തുവന്നിരിക്കുന്നു. ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. ശിവശങ്കറിന്റെ അറസ്റ്റ് വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. അതിനാൽ, വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ടതുണ്ട്. ഈ കേസ് ഞങ്ങളന്ന് ഉയർത്തിപ്പിടിച്ചപ്പോൾ ലൈഫ് മിഷനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നാണ് പറഞ്ഞത്. കേന്ദ്ര ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ വസ്‌തുതകൾ പുറത്തുവരുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ശിവശങ്കറിന്റെ അറസ്റ്റ്”; ചെന്നിത്തല പറയുന്നു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടുകൊണ്ടാണ് സ്വർണക്കള്ളക്കടത്ത് കേസിന്റെയും ലൈഫ് മിഷന്റെയും അന്വേഷണം ഇഴഞ്ഞുനീങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു. ഇനിയെങ്കിലും ആ കൂട്ടുകെട്ട് അവസാനിപ്പിച്ച് സത്യസന്ധമായ അന്വേഷണം നടത്തിയാൽ കൂടുതൽ പ്രതികൾ പുറത്തുവരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോഴ ഇടപാടിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നും ഇഡി അറിയിച്ചിരുന്നു. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...

മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ...

ഖത്തറിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര...

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...