പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലപാട് വ്യക്തമാക്കി മാർത്തോമാ സഭ. സിഎഎ, സിദ്ധാര്‍ത്ഥന്റെ മരണം, വന്യജീവി വിഷയം തുടങ്ങി വിവിധ വിഷയങ്ങളിൽ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ച് ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത രംഗത്ത് വന്നു. മാർത്തോമാ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയിലാണ് മെത്രാപ്പോലീത്ത വിമര്‍ശനം ഉന്നയിച്ചത്. പൗരത്വ ഭേദഗതി നിയമം തുല്യ അവകാശങ്ങൾ ഉള്ള ഇന്ത്യൻ പൗരന്മാരെ പല തട്ടിലാക്കുന്നുവെന്ന് വിമര്‍ശിച്ച അദ്ദേഹം നിയമത്തെ വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്താനും ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പറഞ്ഞു. പൂക്കോട് സര്‍വകലാശാലയിൽ സിദ്ധാര്‍ത്ഥന്റേത് ക്രൂരമായ കൊലപാതകമാണെന്നും തികച്ചും അപലപനീയമെന്നും വിമര്‍ശിച്ച അദ്ദേഹം കലാലയ അക്രമം കിരാത സംസ്കാരത്തിന്റെ അടയാളമാണെന്നും വിമര്‍ശിച്ചു. വന്യജീവി ആക്രമണങ്ങളിൽ നിരപരാധികളുടെ ചോര വീഴുന്നത് അനുദിനം കൂടിവരുന്നുവെന്നും ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗത ആശങ്കാജനകമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033