മാർത്തോമ്മാ സൺ‌ഡേ സ്കൂൾ സമാജം ; ദ്വിതീയ വജ്ര ജൂബിലി സൺ‌ഡേ സ്കൂൾ അധ്യാപക കൺവെൻഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാർത്തോമ്മാ സഭയുടെ ക്രിസ്തീയ വിദ്യാഭ്യാസ വിഭാഗമായ സൺ‌ഡേ സ്കൂൾ സമാജം 120 വർഷം പിന്നിട്ടു. 1905 ൽ മാരാമൺ കൺവെൻഷനിൽ ആരംഭിച്ച സൺ‌ഡേ സ്കൂൾ സമാജം ദ്വിതീയ വജ്ര ജൂബിലിയോട് ചേർന്ന് സൺ‌ഡേ സ്കൂൾ അധ്യാപകരുടെ കൂടിവരവ് ജൂലൈ മാസം 26 നു കോഴഞ്ചേരി മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 3000 അധ്യാപകർ പങ്കെടുത്തു. സൺ‌ഡേ സ്കൂൾ സമാജം പ്രസിഡന്റ് ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ ലോകം കണ്ട ഏറ്റവും വലിയ ഗുരു യേശു ക്രിസ്തു എന്നും നമ്മുടെ ചുറ്റുപാടുകളെ പറ്റി ചിന്തിക്കുന്ന കരുതലിൻ്റെ വിദ്യാഭ്യാസം ആണ് ഇന്നിൻ്റെ ആവശ്യം എന്നും തിരുമേനി ഉദ്ബോധിപ്പിച്ചു.

സൺ‌ഡേ സ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യൂസ് എല്ലാവരെയും സ്വാഗതം ചെയ്തു. സൺ‌ഡേ സ്കൂളിന്റെ ദ്വിതീയ വജ്ര ജൂബിലി ലോഗോ അനാച്ഛാദനം ചെയ്തതും മീറ്റിംഗ് ഉദ്‌ഘാടനം നിർവഹിച്ചതും അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ്‌ സഫ്രഗൻ മെത്രാപ്പോലീത്താ തിരുമേനിയാണ്. കുഞ്ഞുങ്ങളെ സഭയോടും സമൂഹത്തോടും ഉത്തരവാദിത്വ ബോധത്തോടും കൂടി വളർത്തണമെന്ന് ആഹ്വനം ചെയ്തു. കൺവെൻഷനിൽ മുഖ്യ അഥിതിയായെത്തിയത് ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയായിരുന്നു. മതബോധനം ഒരു തൊഴിൽ അല്ല. അപരന് വേണ്ടി ജീവിതം സമർപ്പിക്കുന്നതാണ്. ദാനമായും സൗജന്യ വുമായി ലഭിച്ച വിശ്വാസം പകർന്നു നൽകുന്നതായിരിക്കണം ജീവിതം.

ക്രിസ്തുവിനോട് ചേർന്നുള്ള യാത്രയായിരിക്കണം ഓരോ അധ്യാപകൻ്റേയും ലക്ഷ്യം. സനാതനസത്യം നമ്മെ അനുദിനം നവീകരണത്തിലേക്ക് നയിക്കും. ആ സത്യത്തെ ക്രുശിൽ ദർശിക്കാൻ സാധിക്കും. ദർശനം നഷ്ടപെടാതെ മുൻപിൽ ലഭിച്ച കുഞ്ഞുങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാൻ ഇടയാവട്ടെ എന്ന് ഉദ്ബോധിപ്പിച്ചു. റവ. ഡോ. ഐപ്പ് ജോസഫ്, റവ ഡോ ജി സാമുവേൽ, റവ. എബ്രഹാം തോമസ്, റവ ജോർജ് ചെറിയാൻ, റവ. ഡോ. കെ. വി. തോമസ്, ടി ജി ജോൺസൻ (വൈസ് പ്രസിഡന്റ്). മാത്യൂസൺ പി തോമസ് (ട്രീഷറർ), പ്രീയ സൂസൻ ബിനു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...