മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവക 50 ന്റെ നിറവിൽ ; സുവർണ്ണ ജൂബിലി ആഘോഷം ഈ മാസം 8 ന് നടക്കും

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഒരു വര്ഷം നീണ്ട് നിൽക്കുന്ന ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം 2024 മാർച്ച് മാസം 08-ആം തീയതി നടക്കും. റൂവി, സെന്റ് തോമസ് ചർച്ചിൽ വെള്ളിയാഴ്ച വൈകിട്ട് 06.30 മണിക്ക് മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ റൈറ് റവ. ഡോ. യുയാകീം മാർ കൂറിലോസ് എപ്പിസ്കോപ്പാ നിർവ്വഹിക്കും. ഇടവക വികാരി റവ. സാജൻ വർഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഒമാൻ മതകാര്യ മന്ത്രാലയ ഡയറക്ട്ർ H.E. അഹമ്മദ് ഖാമ്മീസ് അൽ ബെഹ്റി, ഒമാനിലെ ഇന്ത്യൻ അംബാസിഡർ H.E. അമിത് നാരംഗ്, കേരളാ നിയമസഭാംഗം ചാണ്ടി ഉമ്മൻ എം. എൽ.എ., ഒമാനിലും ഇന്ത്യയിലും ബിസിനസ് ശൃംഖലകളുള്ള പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, ശ്രീ. കിരൺ ആഷർ, പി.സി.ഒ ലീഡ് പാസ്റ്റർ ശ്രീ. മിറ്റ്ചൽ ഫോർഡ്, ഒമാൻ ക്യാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അൽ ഖറൂഷി തുടങ്ങി ആത്മീയ-സാംസ്കാരിക -സാമൂഹീക രംഗത്തെ പ്രമുഖർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, ശ്രീ. കിരൺ ആഷർ എന്നിവരെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. തുടർന്ന് ഒരു വര്ഷം നീണ്ട് നിൽക്കുന്ന ആഘോഷപരിപാടികളുടെ വിവരണം ജനറൽ കൺവീനർ ശ്രീ. ബിനു എം. ഫിലിപ്പ് നിർവഹിക്കും. സുവർണ്ണ ജൂബിലി ആഘോഷപരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്-കമ്മറ്റിയും പ്രവർത്തിക്കുന്നു. ജൂബിലി ചെയർമാൻ റവ. സാജൻ വർഗീസ്, വൈസ് ചെയർമാൻ റവ. ബിനു തോമസ്, ജനറൽ കൺവീനർ ശ്രീ. ബിനു എം. ഫിലിപ്പ്, ജോയിന്റ് കൺവീനർ ശ്രീ. ഫിലിപ്പ് കുര്യൻ, ഇടവക സെക്രട്ടറി ശ്രീ. ബിനു ഫിലിപ്പ്, പബ്ലിസിറ്റി & മീഡിയ കൺവീനർ ശ്രീ. സിബി യോഹന്നാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

നാടക വിമർശനത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ...

ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത് തടയാന്‍ നിയമം വേണം : ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ്...

0
പത്തനംതിട്ട : നിർമ്മാണ മേഖലയിൽ ഇലക്ട്രിക്കൽ ലൈസൻസ് ഇല്ലാത്തവർ ജോലി ചെയ്യുന്നത്...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...