ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നു. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍, മുക്കം, കാസര്‍കോഡ് എന്നിങ്ങനെ പലയിടങ്ങളിലായാണ് രൂക്ഷമായ പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്‍റെ കോലവും കത്തിച്ചു. ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്. മന്ത്രിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇനി മുതല്‍ 50 പേരെ മാത്രം എന്ന നിലയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം വെച്ചത്. ഈ നിര്‍ദേശം മന്ത്രി നല്‍കിയത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആശയക്കുഴപ്പമുണ്ടായിരുന്നു.

മുന്നറിയിപ്പില്ലാതെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നുവരികയാണിപ്പോള്‍. പലയിടങ്ങളിലും ആളുകള്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തി ദീര്‍ഘസമയം കാത്തുനില്‍ക്കേണ്ടി വരികയും 50 പേരെ മാത്രമേ ടെസ്റ്റിന് അനുവദിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തതോടെ ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാരാണ് പ്രതിഷേധം നടത്തുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരുടെ ഭാഗത്ത് നിന്നുകൂടി പ്രതിഷേധമുയരുന്നുണ്ട്. മെയ് ഒന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നിലവില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. സാധാരണനിലയില്‍ 100 മുതല്‍ 180 വരെയുള്ള ആളുകള്‍ക്ക് ദിവസത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താറുണ്ട്. ഇത് 50 ആയി ചുരുങ്ങുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...