റാന്നി: മർത്തോമ്മ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന നവദർശന സംഗമം നാളെ 3.30 ന് ഇട്ടിയപ്പാറ മാർ അത്തനാസിയോസ് കൺവെൻഷൻ സെന്ററിൽ നടക്കും. അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത അദ്ധ്യക്ഷനാകും. പ്രശസ്ത സാഹിത്യകാരൻ ഡോ. വിനിൽ പോൾ സംഗമം ഉദ്ഘാടനം ചെയ്യും. കൾച്ചറൽ പ്രോഗ്രാം യുവ സംവിധായകൻ പ്രശാന്ത് മോളിക്കൽ ഉദ്ഘാടനം ചെയ്യും. ആയിരത്തോളം അംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചിമൂട്ടിൽ, ട്രഷറർ അനു ഫിലിപ്പ്, ജനറൽ കൺവീനർ മനോജ് ജോർജ് എന്നിവർ അറിയിച്ചു.
സംഗമത്തിന്റെ വിജയത്തിനായി റവ. ജീവൻ മാത്യു, റവ. ഏബിൻ തോമസ്, റവ. സജു ജോൺ, റവ.ഡാൻ കെ ഫിലിപ്പോസ്, റവ ബിബിൻ കെ ബാബു, റവ. വർഗീസ് കെ മാത്യു എന്നിവർ ചെയർമാൻമാരായും രാജു തേക്കടയിൽ, ജേക്കബ് മാത്യു, ജോൺ ശാമുവേൽ, ബാബു വി.കെ, നെൽവിൻ പ്രകാശ്, ജോണിക്കുട്ടി, ജോൺ മാത്യു എന്നിവർ കൺവീനര്‍മാരുമായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിക്കുന്നു. സംഗമത്തിൽ 75 വയസ്സ് കഴിഞ്ഞ മുതിർന്നവരെ ആദരിക്കും. സംഗമത്തോടനുബന്ധിച്ച് ഇവ. മാത്യു കെ തമ്പി, ഏലിയാമ്മ അലക്സ്, ഇവ. സൂസ്സൻ ശാമുവേൽ, റെഞ്ചി പതാലിൽ എന്നിവർ പ്രസംഗിക്കും. കൾച്ചറൽ പ്രോഗ്രാം, എക്സിബിഷൻ എന്നിവയും ഉണ്ടായിരിക്കും.