പത്തനംതിട്ട : മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് വൈകിട്ട് 4.30 ന് യു.ഡി.എഫ് നേതൃത്വത്തില്‍ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍റില്‍ ഇന്ത്യയുടെ മനുഷ്യ ഭൂപടം ഒരുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍ അറിയിച്ചു.
നിയോജക മണ്ഡലം തലത്തില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിച്ചുകൊണ്ട് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് സംസ്ഥാനതലത്തില്‍ ഒരുകോടി കത്തയക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ടയില്‍ നിന്നും കത്തുകളയക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ റ്റി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, പന്തളം സുധാകരന്‍, ജോസഫ് എം പുതുശ്ശേരി എക്സ്. എം.എല്‍.എ, പി.മോഹന്‍രാജ്, എന്‍.എം രാജു, മാലേത്ത് സരളാദേവി എക്സ് എം.എല്‍.എ, ടി.എം ഹമീദ്, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, എ.ഷംസുദ്ദീന്‍, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, അഡ്വ. ജയവര്‍മ്മ, സനോജ് മേമന, ശ്രീകോമളന്‍, റ്റി.കെ സാജു, തോമസ് ജോസഫ്, എബ്രഹാം വാഴയില്‍, അബ്ദുള്‍ കലാം ആസാദ്, രാധാചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.