മെൽബണിൽ നൂറാം ജയത്തിന്റെ നിറവിൽ ഫെഡറർ

For full experience, Download our mobile application:
Get it on Google Play

മെ​ൽ​ബ​​ൺ: ആസ്ട്രേലിയൻ താ​രം ജോ​ൺ മി​ൽ​മാ​നെ മാ​ര​ത്ത​ൺ പോ​രാ​ട്ട​ത്തി​ലൂ​ടെ കീഴടക്കി റോ​ജ​ർ​ ഫെഡറർ നേടിയത് ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ്പണിലെ നൂറാം ജയം. ഇതോടെ ആസ്ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ എന്നിവയിൽ 100 ജയം നേടിയ ഒരേയൊരു താരമെന്ന ബഹുമതിയും 38കാരനായ സ്വിസ് താരം സ്വന്തമാക്കി. ആറ് തവണ ജേതാവ് കൂടിയായ ഫെഡ് എക്സ്പ്രസ് 21ാം തവണയാണ് ആസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്നത്. 2004, 2006, 2007, 2010, 2017, 2018 വർഷങ്ങളിലായിരുന്നു ഫെഡററുടെ കിരീട നേട്ടം.

കഴിഞ്ഞ ദിവസം നാ​ല്​ മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്ന അ​ങ്ക​ത്തി​നൊ​ടു​വി​ലാ​ണ് ഫെഡറർ ജോ​ൺ മി​ൽ​മാ​നെ മുട്ടുകുത്തിച്ചത്. ക​രു​ത്തു​റ്റ ആ​യു​ധ​ങ്ങ​ളാ​യ ഫോ​ർ​ഹാ​ൻ​ഡി​നും ബാ​ക്​​ഹാ​ൻ​ഡി​നും മൂ​ർ​ച്ച കു​റ​ഞ്ഞ​പ്പോ​ൾ, പ​രി​ച​യ​സ​മ്പ​ത്തും ​സാ​​ങ്കേ​തി​ക​ത്തി​ക​വും തു​രു​പ്പു​ശീ​ട്ടാ​ക്കിയായിരുന്നു ഫെ​ഡ​റ​റു​ടെ ത്ര​സി​പ്പി​ക്കു​ന്ന ജ​യം. സ്​​കോ​ർ 4-6, 7-6, 6-4, 4-6, 7-6 (10-8).

ആ​ദ്യ സെ​റ്റ്​ ജ​യി​ച്ച്​ അ​ട്ടി​മ​റി സൂ​ച​ന ന​ൽ​കി​യ മി​ൽ​മാ​നെ​തി​രെ ര​ണ്ടും മൂ​ന്നും സെ​റ്റി​ലൂ​ടെ ഫെ​ഡ​റ​ർ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും നാ​ലാം സെ​റ്റ്​ കൈ​വി​ട്ടു. ശേ​ഷം നി​ർ​ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​ൽ. ഇ​വി​ടെ പോ​യ​ൻ​റ്​ ബ്രേ​ക്​​ ചെ​യ്​​ത്​ ഫെ​ഡ​റ​ർ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും മി​ൽ​മാ​ൻ ​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചി​ല്ല. അ​വ​സാ​ന സ​ർ​വി​ൽ ബ്രേ​ക്​​ചെ​യ്യാ​നു​ള്ള അ​വ​സ​രം ഫെ​ഡ​റ​ർ കൈ​വി​ട്ട​തോ​ടെ (6-6) ക​ളി ടൈ​ബ്രേ​ക്ക​റി​ലേ​ക്ക്. ഇ​വി​ടെ ഓ​സീ​സ്​ താ​ര​ത്തി​നാ​യി​രു​ന്നു വേ​ഗം കൂ​ടു​ത​ൽ. എ​യ്​​സും ഫോ​ർ​ഹാ​ൻ​ഡും ആ​യു​ധ​മാ​ക്കി മി​ൽ​മാ​ൻ 5-2, 7-4 നി​ല​യി​ൽ കു​തി​ച്ചു​പാ​ഞ്ഞു.

നാ​ട്ടു​കാ​ർ നി​റ​ഞ്ഞ ഗാ​ല​റി ആ​ഘോ​ഷം തു​ട​ങ്ങി​യ നി​മി​ഷം. എ​ന്നാ​ൽ പി​ന്നീ​ടാ​യി​രു​ന്നു ഫെ​ഡ​റ​ർ ഗി​യ​ർ​ മാ​റ്റി​യ​ത്. ക​യ​റി​യും ഇ​റ​ങ്ങി​യും ഷോ​ട്ടു​തി​ർ​ത്ത ഫെ​ഡ​റ​ർ എ​തി​രാ​ളി​യു​ടെ ബാ​ല​ൻ​സ്​ തെ​റ്റി​ച്ചു. നി​ർ​ണാ​യ​ക നി​മി​ഷ​ത്തി​ലെ പി​ഴ​വു​ക​ൾ ഫെ​ഡ​റ​ർ​ക്ക്​ പോ​യ​ൻ​റാ​യി മാ​റി. ഒ​ടു​വി​ൽ 10-8ന്​ ​ഫെ​ഡ​എ​ക്​​സ്​​പ്ര​സ്​ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...