പ്രതിപക്ഷത്തിന്റെ ആവശ്യം സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ  ആവശ്യം സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ രംഗത്ത്. നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച്‌ വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയതിനോട്‌ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.

പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും താന്‍ ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭരണഘടന അനുസരിച്ച്‌ സര്‍ക്കാരിന്റെ  തലവന്‍ താനാണെന്നും തന്നെപ്പറ്റി പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെയെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും തനിക്ക് അധികാരമുണ്ടെന്നും ഭരണഘടനാപരമായി അത് തന്റെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്യമുണ്ടെന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയുന്നതിന്റെ  അര്‍ത്ഥം സര്‍ക്കാരുമായി ഏറ്റുമുട്ടുന്നുവെന്നല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...