പത്തനംതിട്ട : വർഗീയ വിരുദ്ധ ദിനാചരണം കർത്തവ്യം, മഹാത്മാ ഗാന്ധിജിയുടെ 75-ാം മത് രക്തസാക്ഷിത്വദിനം യൂത്ത് കോൺഗ്രസ് മല്ലപ്പുഴശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധദിനമായി ആചരിച്ചു. പുഷ്പാർച്ചനയും വർഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ലാലു പുന്നക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് അംഗം ബെന്നി കുഴിക്കാലാ, കെ.എസ്.യു ജില്ലാ കൺവീനർ ജോമി വര്ഗീസ് , യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടെറിൻ ജോർജ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അരുൺ തെക്കേമല, ആന്റോ വര്ഗീസ്, ഷിലിൻ മറിയം, ഷിൻസി, ഫെബി ലാലു, ബിജോ കുഴിക്കാലാ, ലിബു പുന്നക്കാട്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ജെബിൻ കുഴിക്കാലാ എന്നിവർ നേതൃത്വം നൽകി.
മഹാത്മാ ഗാന്ധിജിയുടെ 75-ാം മത് രക്തസാക്ഷിത്വദിനം ; യൂത്ത് കോൺഗ്രസ് വർഗീയ വിരുദ്ധദിനമായി ആചരിച്ചു
RECENT NEWS
Advertisment