യൂത്ത് കോണ്‍ഗ്രസില്‍ പാളയത്തില്‍ പട ; അഭിജിത് പ്രസിഡന്റായി തുടരുന്നത് പടയൊരുക്കത്തിന് കാരണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ.എസ്.യു സംസ്ഥാന പ്രസിഡന്റും എ വിഭാഗം നേതാവുമായ കെ.എം അഭിജിത്തിനെതിരേ സംഘടനയ്ക്കുള്ളില്‍ പടയൊരുക്കം. കഴിഞ്ഞദിവസം നേതാക്കള്‍ തമ്മിലുള്ള വാട്സാപ്പ് സംഭാഷണം പുറത്തുവന്നിരുന്നു. ഐ വിഭാഗമാണ് നീക്കത്തിന് പിന്നില്‍. ഒരു ടേംകൂടി അഭിജിത്ത് പ്രസിഡന്റായി തുടരട്ടെ എന്ന ഔദ്യോഗിക തീരുമാനത്തിനെതിരേയാണ് ഒരുവിഭാഗം നിലകൊള്ളുന്നത്. ഭാരവാഹികള്‍ എല്ലാവരും രാജിവെച്ച്‌ പ്രായപരിധി അനുസരിച്ച്‌ പുനഃസംഘടന നടത്തണമെന്നാണ് ഐ വിഭാഗത്തിന്റെ ആവശ്യം. അഭിജിത്ത് എ വിഭാഗമാണെങ്കിലും വൈസ് പ്രസിഡന്റുമാരെല്ലാം ഐ വിഭാഗക്കാരാണ്. കെ.എസ്.യു.വിന്റെ പ്രായപരിധി 27 വയസ്സാണ്.

സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുല്‍ റഷീദ്, കൊല്ലം ജില്ലാ അധ്യക്ഷന്‍ വിഷ്ണു വിജയന്‍ എന്നിവരാണ് കമ്മിറ്റി മൊത്തം മാറണം എന്നു വാദിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവിന്റെ സ്റ്റാഫ് കൂടിയായ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ അജ്മല്‍, പത്തനംതിട്ട ജില്ലാപ്രസിഡന്റ് അന്‍സാര്‍ തുടങ്ങിയവരും സംസ്ഥാന അധ്യക്ഷനെ നിലനിര്‍ത്തിക്കൊണ്ടുള്ള പുനഃസംഘടനയെ എതിര്‍ക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്റെ ഇടപെടല്‍ ദുര്‍ബലമായിരുന്നു എന്ന് വാട്‌സാപ്പ് ഗ്രൂപ്പിലുള്ള അഭിപ്രായത്തിന് പ്രതികരണമായാണ് അഭിജിത്തിനെതിരേ വിരുദ്ധാഭിപ്രായം ഗ്രൂപ്പില്‍ ഉയര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...