ഗുണ്ടാ, ലഹരി മാഫിയ കൊടികുത്തി വാഴുന്ന മാരൂര്‍

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം : ഗുണ്ടാ,ലഹരി മാഫിയ കൊടികുത്തി വാഴുന്ന മാരൂര്‍. അധികം ആൾത്താമസമില്ലാത്ത വിജന പ്രദേശത്താണ് ഇരുപതംഗ സംഘത്തിന്‍റെ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ച ഒഴുകുപാറ വടക്കേ ചരുവിൽ സുജാതയുടെ (69) വീട്. തലയ്ക്ക് അടിയേറ്റപ്പോൾ അലമുറയിട്ട സുജാതയുടെ ശബ്ദം കേട്ടെങ്കിലും അയൽക്കാരിയായ വയോധികയ്ക്ക് ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. വീട്ടുസാധനങ്ങൾ ഉൾപ്പെടെ നശിപ്പിച്ച് വീട്ടുപകരണങ്ങൾ കിണറ്റിൽ തള്ളിയശേഷമാണ് സംഘം മടങ്ങിയത്. മക്കളായ സൂര്യലാൽ (24), ചന്ദ്രലാൽ (22) എന്നിവരോടുള്ള മുൻവൈരാഗ്യം തീർക്കാനെത്തിയ സംഘമാണ് ഞായറാഴ്ച രാത്രി 11 മണിയോടെ സുജാതയെ ആക്രമിച്ചതെന്നു കരുതുന്നു. വീടിന്‍റെ കതക് വെട്ടിപ്പൊളിച്ച് അകത്തു കടന്ന 20 അംഗ സംഘം ഒറ്റയ്ക്കായിരുന്ന സുജാതയുടെ തലയ്ക്കു പിന്നിലും ഇടത്തെ കണ്ണിന്‍റെ ഭാഗത്തും വെട്ടിയും അടിച്ചും പരുക്കേൽപ്പിക്കുകയായിരുന്നു.

വളർത്തു നായയെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തു. മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവാക്കൾ ഇടപെടുകയും നായയെ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു. ഇതിന്‍റെ പ്രതികാരമായിട്ടാണ് വീടാക്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. സുജാതയുടെ വീടിന് പിന്നിൽ വിദേശയിനത്തിൽപെട്ട 5 പട്ടികൾ ഉണ്ട്. രണ്ടെണ്ണത്തെ കൂട്ടിലും മൂന്നെണ്ണത്തെ പുറത്തുമാണ് കെട്ടിയിട്ടിരിക്കുന്നത്.

അക്രമകാരികളായ നായ്ക്കളിലൊന്നിനെ ഉപയോഗിച്ചാണ് തർക്കമുണ്ടായ വീട്ടിൽ ആക്രമണം നടത്തിയത്. അക്രമം നടക്കുമ്പോൾ സൂര്യലാലും ചന്ദ്രലാലും വീട്ടിൽ ഇല്ലായിരുന്നു. കഞ്ചാവ് വിൽപന, വധശ്രമം തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ. സൂര്യലാലിനെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്. ചന്ദ്രലാൽ പോക്സോ കേസിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് ഏനാത്ത് പോലീസ് ഇവരെ തിരയുന്നതിനിടയിലാണ് യുവാക്കളുടെ വീട്ടിൽ ഒരുസംഘം ആക്രമണം നടത്തിയത്. ഏനാത്ത്, അടൂർ പോലീസ് സ്റ്റേഷനുകളിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മലയോര പ്രദേശത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗവും വിൽപനയും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഏനാദിമംഗലം കേന്ദ്രമാക്കി പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....