സംസ്ഥാനത്ത് പാല്‍, മാംസ, മുട്ട സ്വയംപര്യാപ്തതയ്ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കുo : മന്ത്രി ചിഞ്ചുറാണി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സംസ്ഥാനത്ത് പാല്‍, മാംസ, മുട്ട സ്വയംപര്യാപ്തതയ്ക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി. വാഴവര നിര്‍മ്മല സിറ്റിയില്‍ ആരംഭിച്ച ഹേര്‍ഡ് ക്വാറന്‍്റെെന്‍ കം ക്യാറ്റില്‍ ട്രേഡിങ് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പാല്‍ വരുമാനത്തിന്‍റെ 80% വകുപ്പ് ചെലവഴിക്കുന്നത് ക്ഷീര സംഘങ്ങള്‍ വഴിയാണ്. പാലിന്‍റെ വിലയില്‍ വരുത്തിയ വര്‍ദ്ധനവിന്‍റെ 83.75% കര്‍ഷകര്‍ക്ക് നല്‍കുന്നു. സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ 85% കാലികളും സങ്കര ഇനത്തില്‍ പെട്ടതാണ്.

കാലികളിലുണ്ടാകുന്ന ചര്‍മ്മമുഴ, കുളമ്പുരോഗം എന്നിവക്കെതിരെ ആറു മാസ ഇടവേളകളിലായി മൂന്ന് തവണ പ്രതിരോധ കുത്തിവെയ്പ് നല്‍കി. പക്ഷിപ്പനി, പന്നിപ്പനി എന്നിവ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമയബന്ധിതമായ ഇടപെടലിലൂടെ നിയന്ത്രിക്കാനായി. നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ആശ്വാസമായി 7 കോടി രൂപ വിതരണം ചെയ്തു. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പശുവിനെ വളര്‍ത്തുന്നതിന് കെഎല്‍ഡി ബോര്‍ഡ് പുതിയ പദ്ധതി ആരംഭിക്കും. രാഷ്ട്രീയ ഗോകുല്‍ മിഷന്‍ മുഖേന അപേക്ഷിക്കുന്നവര്‍ക്ക് 50% സബ്സിഡി ലഭിക്കും. ക്ഷീരഗ്രാമം പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് വെറ്ററിനറി ഡോക്ടറുടെ സേവനം ദിവസം മുഴുവന്‍ ലഭ്യമാക്കുന്നതിന് ബ്ലോക്കുകള്‍ക്ക് വാഹനം അനുവദിക്കും. 1962 എന്ന സംസ്ഥാന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കാലികള്‍ക്ക് പകര്‍ച്ച വ്യാധികളൊന്നുമില്ലെന്ന് നിരീക്ഷിച്ച്‌ ഉറപ്പു വരുത്തുന്നതിന് താല്‍ക്കാലികമായി പാര്‍പ്പിക്കുന്നതിനുള്ള കേന്ദ്രമാണ് ഹേര്‍ഡ് ക്വാറന്‍്റെെന്‍ കം ക്യാറ്റില്‍ ട്രേഡിങ് സെന്‍റര്‍.

കട്ടപ്പന മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെസി ബെന്നി അധ്യക്ഷത വഹിച്ചു. മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ എം.റ്റി.ജയന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ സില്‍വി മാത്യു പദ്ധതി വിശദീകരിച്ചു. ആപ് കോസ് ബോര്‍ഡ് മെമ്ബര്‍ സന്തോഷ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡോളസ് പി.ഇ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, സഹകാരികള്‍, വകുപ്പ് ജീവനക്കാര്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...