ഗ്രാന്റ് വിത്താര ഡോമിനിയന്‍ എഡിഷന്‍ ; പ്രത്യേക പതിപ്പ് പുറത്തിറക്കി മാരുതി

For full experience, Download our mobile application:
Get it on Google Play

ഉത്സവ സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറക്കി മാരുതി. ഗ്രാന്റ് വിത്താര ഡോമിനിയന്‍ എഡിഷന്‍ എന്ന പേരിലാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. പെട്രോള്‍-സി.എന്‍.ജി. ഫ്യുവല്‍ ഓപ്ഷനുകളില്‍ ആല്‍ഫ, സീറ്റ, ഡെല്‍റ്റ എന്നീ മൂന്ന് വേരിയന്റുകളെയും അടിസ്ഥാനമാക്കിയാണ് ഡോമിനിയന്‍ എഡിഷന്‍ എത്തുന്നത്. ഡിസൈനില്‍ വരുത്തിയ ചെറിയ കൂട്ടിച്ചേര്‍ക്കലുമായാണ് മിഡ് സൈസ് എസ്.യു.വിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഗ്രാന്റ് വിത്താരം ഡോമിനിയന്‍ എഡിഷന്‍ എത്തിയിരിക്കുന്നതെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഉയര്‍ന്ന വില്‍പ്പന സ്വന്തമാക്കിയിട്ടുള്ള മിഡ്- സൈസ് എസ്.യു.വിയാണ് ഗ്രാന്റ് വിത്താര. രണ്ടുവര്‍ഷം കൊണ്ട് രണ്ടുലക്ഷത്തില്‍ അധികം യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഡോമിനിയന്‍ എഡിഷന്‍ ആക്കുന്നതിനായി വേരിയന്റുകള്‍ക്ക് അനുസരിച്ച് 48,599 രൂപ മുതല്‍ 52,599 രൂപ വരെ വില വരുന്ന ആക്‌സസറി പാക്കേജാണ് ഗ്രാന്റ് വിത്താരയില്‍ നല്‍കുന്നത്. 2022 സെപ്റ്റംബര്‍ 26-നാണ് ഗ്രാന്റ് വിത്താര വിപണിയില്‍ എത്തുന്നത്. ഒരു വര്‍ഷം പിന്നിട്ടതോടെ ഈ വാഹനത്തിന്റെ വില്‍പ്പന ഒരു ലക്ഷത്തിലെത്തിയിരുന്നു. രണ്ട് വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ട് മാസം ശേഷിക്കേ വില്‍പ്പന രണ്ടുലക്ഷം യൂണിറ്റ് കഴിഞ്ഞിരുന്നു.

ബമ്പര്‍ എക്സ്റ്റന്‍ഡര്‍, റിയര്‍ സ്‌കിഡ് പ്ലേറ്റ്, ഡോര്‍ വൈസര്‍ പ്രീമിയം, ഫ്രണ്ട് സ്‌കിഡ്, ഹെഡ്‌ലാമ്പ്, റിയര്‍വ്യു മിറര്‍ എന്നിവയ്ക്കുള്ള ഗാര്‍ണിഷുകള്‍, ബോഡി സൈഡ് മോള്‍ഡിങ്, സ്‌മോക്ക്ഡ് ക്രോം ടെയ്ല്‍ലാമ്പ് ഗാര്‍ണിഷ്, ത്രീഡി മാറ്റ്, ഇന്റീരിയര്‍ സ്റ്റൈലിങ് കിറ്റ്, നെക്‌സ് കുഷ്യന്‍ തുടങ്ങിയവയാണ് ഈ പ്രത്യേക പതിപ്പില്‍ നല്‍കുന്നത്. മൈലേജിലും ഫീച്ചറിലും മുന്നിട്ട് നില്‍ക്കുന്ന ഗ്രാന്റ് വിത്താര വിലയിലും എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 17.17 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക്കിന് 13.60 ലക്ഷം രൂപ മുതല്‍ 15.67 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 15.67 ലക്ഷം രൂപ മുതല്‍ 17.17 ലക്ഷം രൂപ വരെയുമാണ് വില. സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 18.43 ലക്ഷം രൂപ മുതല്‍ 20.09 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...

ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

0
ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത...

ഓണം സബ്സിഡി : കൺസ്യൂമർഫെഡിലും സപ്ലൈകോയിലും കമ്മിഷൻ ഇടപാടുമായി ഇടനിലക്കാർ

0
തിരുവനന്തപുരം : ഓണത്തിന് സബ്സിഡിനിരക്കിൽ സാധനങ്ങൾ നൽകുന്നതിനു മുന്നോടിയായി കമ്മിഷൻ ഇടപാടുമായി...

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു : ഇടുക്കിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ...

0
ഇടുക്കി : അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം....