‘മാസ്‌ക്കിനൊപ്പം മനസും’… കോവിഡ് ജാഗ്രത ഗാനവുമായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴും പൊതുജനങ്ങള്‍ക്കായി കോവിഡ് ജാഗ്രത ഗാനം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍. ‘മാസ്‌കിനൊപ്പം മനസും’ എന്ന വീഡിയോ ഗാനം ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രകാശനം ചെയ്തു.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പിയാണ് ഗാനത്തിന്റെ രചയിതാവ്. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് ടി.ആര്‍ ജയശങ്കര്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ടി.ബിനോയിയും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംങ് വിഭാഗം ഓവര്‍സിയര്‍ പി.വി പ്രതീഷ് കുമാറും ജയശങ്കറിന്റെ 11 വയസുള്ള മകള്‍ ജയലക്ഷ്മി ജയശങ്കറും ചേര്‍ന്നാണ്.
കൂട്ടായ്മയുടെ ഈ പാട്ടിന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്റയും കമ്മിറ്റി അംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണയുമുണ്ട്.

നല്ല നാളേയ്ക്കുവേണ്ടി ഭയമല്ല നമുക്ക് വേണ്ടത് ജാഗ്രതയോടുള്ള സമീപനമാണെന്നും  വീഴ്ച വന്നാല്‍ ജീവന്‍ പോലും നഷ്ടമാകുമെന്നും തുല്യമായി അകലം പാലിക്കുമ്പോഴും മനസ്സുകൊണ്ട് നാം ഒന്നായ് തീരണമെന്നുമാണ് ഗാനത്തിലൂടെ നല്‍കുന്ന സന്ദേശമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് റ്റി.ബിനോയി, സനല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...