മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. സ്കൂൾ കോമ്പൗണ്ടിന് പുറത്തിറങ്ങിയ വിദ്യാർഥികൾ റോഡിലും സമീപത്തെ കടകളിലും കയറി അക്രമം അഴിച്ചുവിടുകയും കടകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. സമീപത്തുള്ള പള്ളിയിലേക്ക് കയറിയത് പ്രാർഥനക്കെത്തിയവർക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നാട്ടുകാർ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന്, അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കലക്ടർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവിക്കും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ അധികാരികളെയും അധ്യാപകരെയും വിളിച്ച് ചർച്ച നടത്താനും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ നേരത്തെയും പ്രദേശത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...