സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; പെരുമ്പാവൂരിൽ സ്റ്റുഡിയോ ഉടമ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ: പെരുമ്പാവൂരിൽ സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെക്കോഡിങ് സ്റ്റുഡിയോ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. തണ്ടേക്കാട് ചിരയ്ക്കക്കുടി വീട്ടിൽ സി.ആർ. മുഹമ്മദ് റാഫി (42)യെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. സ്ത്രീകളുടെ സ്വകാര്യത ലംഘിച്ചും സാമൂഹികമായി അപമാനിക്കുമെന്ന തരത്തിൽ ഭീഷണിപ്പെടുത്തിയും പ്രവർത്തിച്ചെന്ന പരാതിയിലാണ് നടപടി.

പോലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഫോൺ ടെക്നീഷ്യനായും ജോലി ചെയ്തിരുന്ന മുഹമ്മദ് റാഫിക്ക് 2018-ൽ ഒരു യുവതി മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റുന്നതിനായി ഫോൺ കൈമാറിയിരുന്നു. അറ്റകുറ്റപ്പണിക്കായി ലഭിച്ച ഫോൺ ദുരുപയോഗം ചെയ്ത് അതിലുണ്ടായിരുന്ന യുവതിയുടെയും കൂട്ടുകാരിയുടെയും ചിത്രങ്ങളും വിഡിയോകളും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ രഹസ്യമായി കമ്പ്യൂട്ടറിലേക്ക് പകർത്തിയെന്നാണ് കണ്ടെത്തൽ. വർഷങ്ങൾക്കുശേഷം ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...