കര്‍ണാടകയില്‍ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി ; 16 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടക,അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സർക്കാർ ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി.സംഭവത്തില്‍ പ്രധാനധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.പ്രധാനാധ്യാപകൻ ഗൊല്ലാളപ്പ ഗുരപ്പ, അധ്യാപകരായ ഭീമശങ്കർ മഡിവാൾ, രവീന്ദ്ര, ദേവീന്ദ്രപ്പ യരഗൽ, സവിതാഭായ് ജമാദാർ, അനിത, നാഗ് എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ അച്ചടക്ക അതോറിറ്റിയും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ കമ്മീഷണറും ആനന്ദ് പ്രകാശ് മീണ ഉത്തരവിട്ടു.

പരീക്ഷാ ഹാളിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനായി എസ്.പി ഇഷ പന്ത് തിങ്കളാഴ്ച സ്‌കൂളിലെത്തിയിരുന്നു. പരീക്ഷാ ഹാളിന്‍റെ പരിസരത്ത് പുസ്തകത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി. പരീക്ഷാനടത്തിപ്പില്‍ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടിന്‍റെയും കസ്റ്റോഡിയന്‍റെയും റീജണൽ വിജിലൻസ് സ്‌ക്വാഡിന്‍റെയും വീഴ്ചയെക്കുറിച്ച് പരാതിപ്പെട്ട് എസ്.പി ആനന്ദ് പ്രകാശ് മീണയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മീണ അധ്യാപകർക്കെതിരെ നടപടിയെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...