ഒരാഴ്ച മുമ്പ് വിവാഹം ; കണ്ണൂരിലെ കൂട്ടമരണത്തിൽ നടുങ്ങി നാട്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ ചെറുപുഴ വാടിച്ചാലില്‍ വച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അടുത്തിടെ വിവാഹിതരായ ദമ്പതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ രണ്ടാഴ്ച മുന്‍പാണ് വിവാഹിതരായതെന്നാണ് വിവരം. ശ്രീജ, ഭര്‍ത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സൂരജ് (10), സുരഭി(എട്ട്), സുജിന്‍ (12) എന്നിവരാണ് വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

രണ്ടാഴ്ച മുന്‍പാണ് ശ്രീജയും ഷാജിയും വിവാഹിതരായതെന്നാണ് വിവരം. എന്നാല്‍ അതിനുമുന്നേ തന്നെ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും പോലീസ് പറയുന്നുണ്ട്. ഷാജി ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇതിനിടെ ശ്രീജയും ആദ്യ ഭര്‍ത്താവായ സുനിലും തമ്മില്‍ പ്രശ്‌നങ്ങളും നിലനിന്നിരുന്നു. ശ്രീജയും ശ്രീജയുടെ മുന്‍ ഭര്‍ത്താവ് സുനിലുമായുള്ള കുടുംബ പ്രശ്‌നങ്ങള്‍ നിരവധി നാളുകളായി നിലനിന്നിരുന്നു. തര്‍ക്കപരിഹാരത്തിന് ഇന്ന് ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഇവരെ വിളിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടുകൂടി കുട്ടികളെ കൊലപ്പെടുത്തി തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ശ്രീജ പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഫോണ്‍വിളി വന്നതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി വീട് ചവിട്ടു തുറന്ന് ഇവരെ രക്ഷപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുന്നതിനു മുന്‍പ് തന്നെ മരണങ്ങള്‍ സംഭവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...