പക്ഷിപ്പനി : താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുക. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച 3 സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇതുവരെ 2050 താറാവുകളെ ആണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കിയത്.

മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് നശീകരണം. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലായി പതിനെട്ടായിരം താറാവുകളെ ആണ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലുന്നത്. വൈശ്യം ഭാഗത്ത് ഏഴായിരത്തോളം താറാവുകൾക്ക് രോഗബാധയുണ്ടെന്ന് കർഷകർ പറയുന്നു.

മുപ്പതിനായിരത്തോളം താറാവുകളെ നശിപ്പിക്കേണ്ടി വന്നേക്കും എന്നാണ് പ്രാഥമിക കണക്ക്. നെടുമുടി ചമ്പക്കുളം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് പുതുതായി ശേഖരിച്ച മൂന്നു സാമ്പിളുകളുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. അതിനാൽ കൂടുതൽ ഇടങ്ങളിൽ രോഗബാധ സ്ഥിരീകരിക്കാനുള്ള സാധ്യത തള്ളാനാകില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...