ആലപ്പുഴ: പാർട്ടി വിട്ട നേതാവ് ജി സുധാകരനെതിരെ സിപിഎം സംഘടിപ്പിച്ച ബഹുജന റാലിക്കെതിരെ കേസെടുത്ത് പോലീസ്. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി ഉൾപ്പെടെ പ്രകടനം നടത്തിയ 500 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചതിനാണ് പുന്നപ്ര പോലീസ് സ്വമേധയാ കേസെടുത്തത്. പാർട്ടി വിട്ട് സ്വചതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സുധാകരനെതിരെ സിപിഎം ബഹുജനറാലി സംഘടിപ്പിച്ചത്. എന്നാൽ പറവൂരിൽ സിപിഎം നടത്തിയ ബഹുജന റാലിയെ തള്ളിയായിരുന്നു ജി സുധാകരന്റെ പ്രതികരണം. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ ആളെ കൂട്ടാനായില്ലെന്ന് സുധാകരൻ വിമർശിച്ചിരുന്നു. അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ സാമുദായിക നേതാക്കളെ കണ്ട് ജി സുധാകരൻ. വെള്ളാപ്പള്ളി നടേശനുമായും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും ജി സുധാകരൻ കൂടിക്കാഴ്ച നടത്തി. അതേസമയം, ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തി ഉയരുകയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























