കാസർകോട് എംഎസ്എഫിൽ കൂട്ടരാജി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം: കാസർകോട് എംഎസ്എഫിൽ കൂട്ടരാജി തുടരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ എംഎസ്എഫ് ഭാരവാഹികളും രാജിവെച്ചു. മണ്ഡലം പ്രസിഡന്റ് ഷഹീദ് മീഞ്ച, ജനറൽ സെക്രട്ടറി നിസാർ, ട്രഷറർ റാസിക് എന്നിവരുൾപ്പെടെയുള്ള ഭാരവാഹികളാണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള അഞ്ച് ജില്ലാ ഭാരവാഹികൾ രാജിവെച്ചതിന് പിന്നാലെയാണ് മണ്ഡലം കമ്മിറ്റി പൂർണമായും രാജി സമർപ്പിച്ചത്. സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ട പ്രതിനിധിയുടെ പേര് നിർദേശിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടരാജിക്ക് കാരണം.

മുൻ ജില്ലാ ജനറൽ സെക്രട്ടറി സവാദ് അങ്കടിമുഗറിനെ സംസ്ഥാന നേതൃത്വത്തിലേക്ക് നിർദേശിക്കണമെന്ന് ജില്ലാ കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ കൗൺസിൽ തീരുമാനം അട്ടിമറിച്ച്, വ്യക്തിപരവും ഗ്രൂപ്പ് പരവുമായ താല്പര്യങ്ങൾ മുൻനിർത്തി നിലവിലെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് മറ്റൊരാളുടെ പേര് സമർപ്പിക്കുകയായിരുന്നു എന്ന് രാജിവെച്ച ഭാരവാഹികൾ ആരോപിക്കുന്നു. പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നതുമുതൽ മഞ്ചേശ്വരം മണ്ഡലത്തോടുള്ള അവഗണന തുടരുകയാണെന്നും പ്രവർത്തകരുടെ അഭിപ്രായം മാനിച്ച് തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഭാരവാഹികൾ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ...

ഊരാളുങ്കൽ ഉള്‍പ്പടെ 46 ഏജൻസികളുടെ കാലാവധി നീട്ടി

0
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷൻ...

തിരുപ്പതി ക്ഷേത്രം ഡപ്യൂട്ടി എക്സിക്യൂട്ടീവി ഓഫീസറുടെ വീട്ടിൽ നിന്നും പിടികൂടിയത് 5 കോടി രൂപയുടെ...

0
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തിരുമല തിരുപ്പതി ക്ഷേത്രം ഡപ്യൂട്ടി...

മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്

0
ന്യൂഡൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്. അടുത്തിടെയായി...