കോട്ടയത്തെ കൂട്ട ആത്മഹത്യാ ശ്രമം ; പോലീസ് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം കൂരോപ്പാടയിലെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ പോലീസ് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിക്കുന്നു. മരിച്ച ജോസ്‌നയുടെ കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ മറ്റപ്പള്ളി ശാഖയിലെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. മറ്റു സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കും. കുടുംബത്തിന് ഏറെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. സംഭവ ദിവസം കുടുംബം അസ്വസ്ഥരായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടർന്നായിരുന്നു നാലംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യാ ശ്രമം. വിഷം കഴിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് വീട്ടിൽ ജോസ്‌ന (42), മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്.

ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലടക്കം ചികിത്സയിലിരിക്കെ ആണ് രണ്ടുപേരും മരണപ്പെട്ടത്. ജോസ്‌നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആണ് നാലുപേരെയും വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കീടനാശിനി ആണ് ഇവർ കഴിച്ചതെന്ന് കണ്ടെത്തിയത്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് പോലീസും ഇവരോട് അടുപ്പമുള്ളവരും പറയുന്നത്. തോമസിന് ചിട്ടി സ്ഥാപനം ഉണ്ടായിരുന്നുവെന്നും പലർക്കും പണം തിരിച്ചു കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നതായും പറയപ്പെടുന്നു. സഹകരണ ബാങ്കിലും ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...