ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വന്‍ അഴിമതി ആരോപണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വന്‍ അഴിമതി ആരോപണം. ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 36 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. തുക ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരും രംഗത്തെത്തി. പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നാണ് അധികൃതരുടെ വിശദീകരണം. നെടുങ്കണ്ടത്ത് കോൺ​ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് അഴിമതിയാരോപണം. 36 കോടിയുടെ ക്രമക്കേട് നടന്നതായും അവശ്യത്തിനുള്ള പണം പോലും ലഭിക്കുന്നില്ലെന്നുമാണ് പരാതി.

നിക്ഷേപകരറിയാതെ പലരുടെയും പേരില്‍ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് വിവരം. നിക്ഷേപങ്ങൾക്ക് അമിത പലിശ കൊടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും പ്രശ്ന പരിഹാരത്തിനായി സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് ഭരണ സമിതിയുടെ വിശദീകരണം. നിലവിലെ ക്രമക്കേടിൽ പോലീസ് അന്വേഷണം നടക്കുകയാണ്. ജില്ലയിലെ മുതിർന്ന നേതാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...