Saturday, October 12, 2024 12:50 pm

ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട ; 100 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പോർട്ട് ബ്ലെയർ : ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് എക്സൈസിന്റെ സംയുക്ത പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. 100 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി നശിപ്പിച്ചു. നാല്‌ വര്‍ഷം മുമ്പ് ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലിൽ നിന്നുള്ള മയക്കുമരുന്നാണ് വൻതോതിൽ തീരത്തെത്തിയത്. കേരള എക്സൈസും കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണത്തിനായി ആന്‍ഡമാനിലേക്ക് പോയത്. നേരത്തെ മഞ്ചേരിയില്‍ മൂന്നു മലയാളികള്‍ 500 ഗ്രാം മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇത്തരം ഒരു വലിയ ഓപ്പറേഷനിലേക്ക് എത്തിച്ചേരുന്നത്. കഴിഞ്ഞ മാസമായിരുന്നു സംയുക്ത ഓപ്പറേഷന്‍.

ജാപ്പനീസ് ബങ്കറിൽ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിൻ സംയുക്ത സംഘം നശിപ്പിച്ചു. 100 കോടിയുടെ മയക്കുമരുന്നാണ് ബങ്കറിൽ കണ്ടെത്തി നശിപ്പിച്ചത്. പ്രദേശവാസികൾ സൂക്ഷിച്ച് രണ്ടര കിലോ മയക്കുമരുന്ന് ഭരണകൂടത്തിന് തിരികെ നൽകി. കേരളത്തിലേക്കാണ് ദ്വീപിൽ നിന്ന് മയക്കുമരുന്ന് ഒഴുകുന്നതെന്നും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. 2019ല്‍ കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധനക്കിടെയാണ് രാസലഹരിയുമായി എത്തിയ മ്യാന്‍മര്‍ കപ്പല്‍ മുക്കി കളഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആദ്യംകുറച്ചത് ഒരുലക്ഷം, പിന്നാലെ വീണ്ടും ഈ കാർ വില വെട്ടിക്കുറച്ചു, അമ്പരപ്പിച്ച് ടാറ്റ

0
ടാറ്റ മോട്ടോഴ്‌സിൻ്റെ ഇലക്ട്രിക് കാറുകൾ വിപണിയിൽ ചലനം സൃഷ്‍ടിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഏറ്റവും...

മുന്നറിയിപ്പ് ബോർ‌ഡ് ചാടിക്കടന്നുള്ള വാഹനങ്ങളുടെ ഓട്ടത്തിന് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്

0
കോഴിക്കോട് :വേഗത്തിലെത്താൻ ട്രാഫിക് മുന്നറിയിപ്പ് ബോർ‌ഡ് ചാടിക്കടന്നുള്ള വാഹനങ്ങളുടെ ഓട്ടത്തിന് പൂട്ടിടാൻ...

മലപ്പുറത്തേക്കും കാസര്‍കോട്ടേക്കും മോശം ഉദ്യോഗസ്ഥരെ അയക്കുന്നു : പി വി അന്‍വര്‍

0
കാസര്‍കോട് : പോലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍...

വ​യോ​ധി​ക​യെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക് ഹൈക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി

0
പ​ന്ത​ളം : ഗ​ണേ​ശോ​ത്സ​വ ഘോ​ഷ​യാ​ത്ര​ക്കി​ടെ വ​യോ​ധി​ക​യെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ​ക്ക്...