മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാർത്തകൾ തള്ളി ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാർത്തകൾ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാർത്തകൾ. ഇടതുമുന്നണിയോ സിപിഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത വിഷയമാണിത്. കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇ.പി ജയരാജൻ. തങ്ങൾ ആരും അറിയാത്ത വാർത്തയാണിത്. മന്ത്രിസഭാ പുനഃസംഘടനയുടെ പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണി ധാരണ അനുസരിച്ചു മുന്നോട്ട് പോകും. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

രണ്ടര വർഷം പൂർത്തിയാക്കാൻ നവംബർ വരെ സമയമുണ്ടെന്നും പുനഃസംഘടന ഉണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും ഇ.പി ജയരാജൻ. ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല. ഇടതുമുന്നണി യോഗം 20 ന് ചേരും. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ ആകും ചർച്ച. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് തന്നെ ഒരു വിഭാഗം അന്വേഷണം വേണ്ടായെന്ന് പറഞ്ഞതാണ്. അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറാവുന്നില്ലെന്നും ഇ.പി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...