ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രതയിലുള്ള ഭൂചലനമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. സുനാമി ഭീഷണിയില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.
2018 ല്‍ സുലവേസി ദ്വീപിലെ പാലുവില്‍ ഉണ്ടായ ഭൂചലനത്തിന് 7.5 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നുണ്ടായ സുനാമിയില്‍ 4,300 ല്‍ അധികം പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. 2004 ഡിസംബര്‍ 26 ന് സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലുണ്ടായ സുനാമി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നാശനഷ്ടം വിതച്ചിരുന്നു.