ഇടുക്കി ഉപ്പുതറയിൽ വീടിനുള്ളിൽ ഉഗ്രസ്ഫോടനം : ഒരാൾക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഉപ്പുതറയിൽ വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ വീട്ടുടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉപ്പുതറ സ്വദേശിയായ എം. അൻസാരിക്കാണ് സംഭവത്തിൽ സാരമായ പൊള്ളലേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ വീട് ഭാഗികമായി തകർന്നു. സ്ഫോടന സമയത്ത് അൻസാരിയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി എങ്കിലും അൻസാരിക്ക് പരിക്കേൽക്കുകയായിരുന്നു.

പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആദ്യം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതിയെങ്കിലും ഗ്യാസ് കുറ്റി സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമുള്ള അപകടമല്ലെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വീടിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഫൊറൻസിക് സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...