ആലപ്പുഴയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീടിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആറാട്ടുപുഴ വലിയഴീക്കലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വലിയഴീക്കൽ മുല്ലശ്ശേരിൽ വി ബേബിയുടെ വീടിനാണ് തീപിടിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച സമയത്ത് ബേബിയും ഭാര്യയും മക്കളും മറ്റു മുറികളിലായി ഉറങ്ങിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വലിയഴീക്കൽ റോഡിലൂടെ സഞ്ചരിച്ച യുവാക്കളാണ് വീടിനുള്ളിൽനിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവരും വീട്ടുകാരും സമീപവാസികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് കായംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

വീടിന്‍റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. കട്ടിൽ, അലമാര, വസ്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ വസ്തുവിന്‍റെ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും തീപിടിത്തത്തിൽ നശിച്ചു. ജനലുകൾക്കും വാതിലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റവന്യു അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...