തൃശൂര്‍ കുട്ടനെല്ലൂരിൽ ജീപ്പ് ഷോറൂമിൽ വൻ അഗ്നിബാധ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂര്‍ കുട്ടനെല്ലൂരിൽ ജീപ്പ് ഷോറൂമിൽ വൻ അഗ്നിബാധ. മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു. ഹൈസൺ മോട്ടോഴ്‌സിലാണ് അഗ്നിബാധയുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെടുന്നത്. ഷോറൂമിന്‍റെ പിറക് വശത്ത് തീപിടിച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ഈ സമയം സെക്യുരിറ്റി ജീവനക്കാരൻമാത്രമാണ് ഷോറൂമിലുണ്ടായിരുന്നത്. ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പ് തീ ഷോറൂമിന്‍റെ മുൻഭാഗത്തേക്ക് പടർന്നിരുന്നു.

മൂന്ന് വാഹനങ്ങൾ കത്തിയമർന്നു. മറ്റുവാഹനങ്ങൾ വേഗം പുറത്തിറക്കിയതിനാൽ നാശനഷ്ടത്തിന്‍റെ തോതു കുറഞ്ഞു. വർക് ഷോപ്പുകൂടിയുള്ളതിനാൽ ഗ്രീസും ഓയിലും അടക്കമുള്ള മിശ്രിതത്തിലേക്കും തീപടർന്നു. ഓയിൽ സൂക്ഷിച്ചിരുന്ന ബാരലുകൾക്ക് തീപിടിക്കുന്നത് ഫയർഫോഴ്‌സ് എത്തിയതിനാൽ ഒഴിവായി. പുതുക്കാട്, തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മന്ത്രി കെ രാജനും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...