ഇന്ത്യൻ ഓവർസീസ് ബാങ്കിൽ വൻകവർച്ച

For full experience, Download our mobile application:
Get it on Google Play

ലഖ്നൌ : ഇന്ത്യൻ ഓവർസീസ് ബാങ്കിൽ കവർച്ച നടത്തിയ സംഘം 30 ലോക്കറുകളിൽ ഉണ്ടായിരുന്നതെല്ലാം കൊണ്ടുപോയി. ഭിത്തി തുരന്ന് അകത്തു കടന്ന സംഘം മുന്നറിയിപ്പ് സംവിധാനമായ അലാറം കേടുവരുത്തിയ ശേഷമാണ് വൻകവർച്ച നടത്തിയത്. നാല് പേരുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു. രണ്ട് മണിക്കൂറോളം നേരം സംഘം ബാങ്കിനുള്ളിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇന്ത്യൻ ഓവർസീസ് ബാങ്കിന്‍റെ ലഖ്‌നൗവിലെ ചിൻഹാട്ടിലുള്ള ശാഖയിൽ ശനിയാഴ്ച രാത്രിയാണ് വൻകവർച്ച നടന്നത്. ഇലക്‌ട്രിക് കട്ടർ ഉപയോഗിച്ചാണ് ഭിത്തി തുരന്നത്. രണ്ടരയടി വീതിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്തുകടന്നത്. ലോക്കറിൽ നിന്ന് കൃത്യമായി എത്ര രൂപയുടെ ആഭരണങ്ങൾ കൊണ്ടുപോയെന്ന് വ്യക്തമല്ല.

കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ 30 ലോക്കറുകളിലായി സൂക്ഷിച്ചിരുന്നു എന്നാണ് വിവരം. ഞായറാഴ്ച ബാങ്കിന് അവധിയായിരുന്നതിനാൽ മോഷണം നടന്നത് ആരുമറിഞ്ഞില്ല. അടുത്തുള്ള ഫർണിച്ചർ കടയുടെ ഉടമയാണ് ബാങ്കിന്‍റെ മതിലിലെ ദ്വാരം ശ്രദ്ധിച്ചത്. തുടർന്ന് പോലീസിൽ അറിയിച്ചു. ഡോഗ് സ്ക്വാഡ് സംഘവും ചിൻഹട്ട് പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ബാങ്ക് മാനേജരിൽ നിന്ന് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഡിസിപി ശശാങ്ക് സിംഗ് പറഞ്ഞു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ അന്വേഷണം നടത്തിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...