പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വിലയിൽ വൻ വർദ്ധനവ്

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : തെരഞ്ഞെടുപ്പിന് പിന്നാലെ കേവല വിജയം ഉറപ്പിക്കാന്‍ പ്രധാന പാര്‍ട്ടികള്‍ കച്ചമുറുക്കുന്നതിനിടെ പാകിസ്ഥാനില്‍ പെട്രോള്‍ / ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ വില 275.62 പാകിസ്ഥാനി രൂപയായും ഡീസൽ 287.33 പാകിസ്ഥാനി രൂപയായും ഉയര്‍ത്തി. പാകിസ്ഥാൻ ധനമന്ത്രാലയം എക്സ് സാമൂഹിക മാധ്യമത്തിലൂടെ വില വര്‍ദ്ധനവ് ഇന്ന് (16.2.2024) മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചു. ഇതോടെ പാകിസ്ഥാനില്‍ ഇന്ന് മുതല്‍ 2.73 പാകിസ്ഥാനി രൂപ വർദ്ധിപ്പിച്ച് 275.62 പാകിസ്ഥാനി രൂപയായി പെട്രോള്‍ വില ഉയര്‍ന്നു. പെട്രോളിന് പിന്നാലെ ഹൈസ്പീഡ് ഡീസലിന്‍റെ വില 8.37 പാകിസ്ഥാനി രൂപ വർദ്ധിച്ച 287.33 പാകിസ്ഥാനി രൂപയായും ഉയര്‍ന്നു. ഇതിനിടെ രാജ്യമെങ്ങും പെട്രോള്‍ / ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്.

അതേസമയം, പാകിസ്ഥാനില്‍ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പ്രധാന പാര്‍ട്ടികള്‍. ജയില്‍ കിടക്കുന്ന ഇമ്രാന്‍ഖാന്‍ നേതൃത്വം നല്‍കുന്ന പിടിഐ, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് (96 സീറ്റ്) കൊണ്ട് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിം ലീഗിനെയും (72 സീറ്റ്) ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും (52 സീറ്റ്) ഒരു പോലെ ഞെട്ടിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...