പോർട്ട് മോർസ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ ജീവനോടെ മണ്ണിനടിയിൽപ്പെട്ടത് 2,000 ത്തിലേറെ പേരെന്ന് റിപ്പോർട്ട്.രാജ്യത്തെ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ( യു.എൻ ) കൈമാറിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്ക്. 670 പേരെങ്കിലും മണ്ണിനടിയിൽപ്പെട്ടു കാണാമെന്ന് യു.എൻ ഞായറാഴ്ച അറിയിച്ചതിന് പിന്നാലെയാണിത്.വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് വടക്കൻ പാപ്പുവ ന്യൂഗിനിയിലെ എൻഗ പ്രവിശ്യയിലെ കാവോകലം എന്ന ഗ്രാമത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഗ്രാമം പൂർണമായും മണ്ണിനടിയിലായി. പർവതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. ഇവിടെ ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഫലപ്രദമാകുന്നില്ല.ചിലയിടങ്ങളിൽ 32 അടി വരെ മണ്ണും അവശിഷ്ടങ്ങളും കുന്നുകൂടി. വെറും ആറ് മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. അപകടത്തിന് മുമ്പ് ഏകദേശം 3,800 പേരാണ് ഗ്രാമത്തിലുണ്ടായിരുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.