എംജിആറിന്‍റെ പ്രതിമയില്‍ കാവി ഷാള്‍ അണിയിച്ചു ; തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: എഐഎഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ എംജിആറിന്റെ പ്രതിമയില്‍ കാവി ഷാള്‍ അണിയിച്ച സംഭവത്തില്‍ തമിഴ് നാട്ടില്‍ വന്‍ പ്രതിഷേധം. വ്യാഴാഴ്ച തമിഴ്നാട്ടിലെ തിരുപ്പോരൂരിലുള്ള എംജി ആര്‍ പ്രതിമയാണ് കാവി ഷാള്‍ അണിയിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പ്രതിമയില്‍ കാവി ഷാള്‍ കണ്ടെത്തിയ വാര്‍ത്ത പരന്നതോടെ പ്രദേശത്തേക്ക് എത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി.

അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും തമിഴ്നാട് സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ ജനക്കൂട്ടം പിരിഞ്ഞു പോവുകയായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിടാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. തീരുമാനം പ്രഖ്യാപിക്കുമ്പോള്‍, പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളെ കുറിച്ച് ബി.ജെ.പി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് എഐഎഡിഎംകെ ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...