കൊണ്ടോട്ടിയിലെ മൊബൈൽ ഷോപ്പിൽ വൻ കവർച്ച ; 23 മൊബൈൽ ഫോണുകൾ മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ മൊബൈൽ ഫോൺ ഷോപ്പിൽ വൻ കവർച്ച. 23 മൊബൈൽ ഫോണുകൾ കവർന്നു. സിസി ടിവിദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങി. കൊണ്ടോട്ടി നഗരത്തിലെ ഫോൺ ഹബ് എന്ന മൊബൈൽ ഫോൺ കടയിലായിരുന്നു കഴിഞ്ഞ ദിവസം കവർച്ച നടന്നത്. രാവിലെ സമീപത്തുളള മറ്റ് കടകൾ തുറക്കാൻ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയുടെ ഷട്ടർ പാതി തുറന്ന നിലയിലായിരുന്നു. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ വ്യക്തം. മോഷണം പോയ ഫോണുകൾക്ക് നാലുലക്ഷം രൂപയിലേറെ വിലവരും. കടയുടെ പുറകെ മോഷ്ടാവെന്ന് സംശയിക്കുന്ന ആൾ നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളുൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനുളള ശ്രമം പുരോഗമിക്കുന്നെന്നും മോഷ്ടാവ് ഉടൻ വലയിലാകുമെന്നും കൊണ്ടോട്ടി പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...