Thursday, May 8, 2025 6:36 pm

പൊന്നാനിയിൽ വീട് കുത്തി തുറന്ന് വൻ കവർച്ച ; 350 പവനോളം സ്വർണം നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച. പൊന്നാനി സ്വദേശി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. ഇന്ന് രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കിയത്. ഉടൻ തന്നെ വിവരം വീട്ടുകാരെയും പോലീസുകാരെയും അറിയിച്ചു. സംഭവത്തിൽ പൊന്നാനി പോലീസ് അന്വേഷണം തുടങ്ങി.

പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. ശനിയാഴ്ച വൈകീട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പൊട്ടിച്ച നിലയില്‍ കണ്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് 16 കോച്ചിലേക്ക് മാറുമെന്ന് റിപ്പോർട്ട്

0
കൊച്ചി: ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്‌ പ്രസ്സ് (20631-...

പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തി തക്കതായ മറുപടി നൽകിയെന്ന് വിദേശകാര്യമന്ത്രാലയം

0
ദില്ലി: ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും...

പാക് സിനിമകൾ ഒടിടിയിൽ നിന്ന് നീക്കം ചെയ്യാൻ തയ്യാറെടുത്ത് ഇന്ത്യ ; സിനിമകൾക്കും സീരിസുകൾക്കും...

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്താൻ സംഘർഷാവസ്ഥ തുടരവെ സൈബറിടങ്ങളിലും പാകിസ്താനെതിരെയുള്ള...

ലാഹോറിൽ നിന്നും എത്രയും പെട്ടെന്ന് മാറാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക

0
ലാഹോർ : ലാഹോറിൽ നിന്നും എത്രയും പെട്ടെന്ന് മാറാൻ പൗരന്മാർക്ക് നിർദ്ദേശം...