Monday, September 9, 2024 9:06 pm

ആലപ്പുഴ ദേവീക്ഷേത്രത്തിൽ വൻ മോഷണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി കാവിൽ പടിക്കൽ ദേവീക്ഷേത്രത്തിൽ വൻ മോഷണം. മുക്കാൽ കിലോ ഗ്രാമോളം സ്വർണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ ക്ഷേത്രത്തിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ദേവസ്വം കൗണ്ടറിന്റെയും ഓഫീസിന്റെയും വാതിലുകൾ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ ഉടൻ തന്നെ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.

കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ചുറ്റമ്പലത്തിലെ പടിഞ്ഞാറെ നട തുറന്ന് കിടക്കുന്നതും ക്ഷേത്രത്തിനകത്ത് മോഷണം നടന്നതും മനസ്സിലാകുന്നതും. തുടർന്ന് കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, കരീലക്കുളങ്ങര എസ്ഐ എ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

ഫോറൻസിക് വിദഗ്ധ ബ്രീസി ജേക്കബ്, വിരലടയാള വിദഗ്ധരായ എസ് വിനോദ്കുമാർ, എസ് സന്തോഷ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണം പിടിച്ച നായ പ്രധാന റോഡ് വിട്ട് ഉള്ളിലേക്ക് ഏകദേശം നാല് കിലോമീറ്റർ സഞ്ചരിച്ച് വെമ്പുഴ പള്ളിക്ക് സമീപം വരെ എത്തിയിരുന്നു. പ്രധാന ക്ഷേത്രത്തിന്റെ ഓടിനു മുകളിലൂടെ കയറി അകത്ത് മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ നെറ്റ് ഇളക്കി ആണ് മോഷ്ടാക്കൾ ചുറ്റമ്പലത്തിൽ ഇറങ്ങിയത്.

ഇതിനുള്ളിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരുന്ന ശ്രീ കോവിലിന്റെ താക്കോൽ കൈക്കലാക്കുകയും ഉള്ളിൽ കയറുകയും ചെയ്തു. വിഗ്രഹത്തിൽ ചാർത്തുന്ന 10 പവനിലേറെ തൂക്കമുള്ള മാലയും ഇതിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്ന മേൽശാന്തി മനുവിന്റെ രണ്ടേകാൽ ലക്ഷത്തോളം രൂപയും അപഹരിക്കപ്പെട്ടു. വീടുപണിയെ തുടർന്ന് ബാങ്കിൽ നിന്ന് എടുത്തു സൂക്ഷിച്ചിരുന്ന പണവും, ശമ്പളവും ദക്ഷിണയുമായി ലഭിച്ച പണവുമാണ് നഷ്ടമായത്.

പഴയ ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വർണ കുമിളകൾ, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ മിനുക്കുന്നതിനായാണ് അഴിച്ചു ദേവസ്വം ഓഫീസിൽ സൂക്ഷിച്ചിരുന്നു. ഇതിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറി ഇവ കൈക്കലാക്കുകയും വഴിപാട് കൗണ്ടറിന്റെ താഴും തല്ലിത്തുറക്കുകയും ചെയ്തത്. ദേവസ്വം ഓഫീസിൽ നിന്ന് പഴയ ഒരു കാണിക്കവഞ്ചിയും ഓഫീസ് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും എടുത്തെങ്കിലും ക്ഷേത്രത്തിനു പിന്നിൽ കാവിനു സമീപം ഉപേക്ഷിച്ചു.

വഞ്ചി തുറക്കാതെയാണ് മോഷ്ടാക്കൾ മടങ്ങിയത്. ഓഫീസ് മുറിയിൽ ഇരുന്ന വെളളി രൂപങ്ങളും ദേവതകളെ അണയിക്കുന്നതിനായുളള വിലപിടിപ്പില്ലാത്ത ആഭരണങ്ങൾ സ്റ്റേജിനു പിന്നിലായും ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. ദിവസങ്ങളായി സെക്യൂരിറ്റി ജീവനക്കാരൻ അവധിയിൽ ആയതും ക്ഷേത്രത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലാത്തതും മോഷണത്തിന് പ്രതികൾക്ക് അനുകൂല ഘടകങ്ങളായി.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

0
കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളുടെ കൊടുവരുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി....

അരുവാപ്പുലം ചന്ദന ചില്ലറ വില്പന ശാല പ്രവർത്തനം പ്രതിസന്ധിയിൽ

0
കോന്നി : പുനലൂർ ടിമ്പർ സെയിൽസ് ഡിപ്പോയുടെ കീഴിൽ അരുവാപ്പുലം വെന്മേലിപ്പടിക്ക്...

യുവാവിന്റെ പീഡനപരാതി ; സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ്...

0
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ...

കെ പി സി സിയുടെ വയനാട് 100 വീട് പദ്ധതിയിൽ പങ്കാളിയായി ദേശീയ അസംഘടിത...

0
പത്തനംതിട്ട : വയനാടിനായി കെ.പി.സി.സി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍...