തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനിൽ നിന്ന് വൻ കുടിവെള്ള മോഷണം. പാങ്ങോട് മിലിറ്ററി ക്യാമ്പിലേക്ക് പോകുന്ന പ്രധാന പൈപ്പിൽ നിന്നാണ് അനധികൃത വെള്ളമൂറ്റൽ കണ്ടെത്തിയത്. നഗരമധ്യത്തിലെ സ്വകാര്യ കെട്ടിടത്തിലെത്തിലെ വാട്ടര്‍ മീറ്റര്‍ അറ്റകുറ്റപ്പണിക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കുടിവെള്ള മോഷണം തെളിഞ്ഞത്.
തലസ്ഥാന നഗര മധ്യത്തിൽ വെള്ളയമ്പലം ആൽത്തറ നഗറിലാണ് സംഭവം. വാട്ടര്‍ അതോറിറ്റി അധികൃതർ കുടിവെള്ളം ഊറ്റുന്നത് കണ്ടെത്തിയത്. കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാനാണ് ഉദ്യോഗസ്ഥരെത്തിയത്. പ്രധാന ലൈനിൽ നിന്ന് പ്രത്യേക കണക്ഷൻ കെട്ടിടത്തിലേക്കുള്ളതായി കണ്ടെത്തിയത്. പാങ്ങോട് മിലിറ്ററി ക്യാമ്പിലേക്ക് വെള്ളം പോകുന്ന 200 എംഎം കാസ്റ്റ് അയൺ പൈപ്പ് തുരന്നാണ് വെള്ളം ഊറ്റിയത്. കാലപ്പഴക്കമുള്ള ലൈനായതിനാൽ ഇപ്പോൾ പൈപ്പ് ലൈൻ കടന്ന് പോകുന്ന വഴിയിലാകെ വീടുകളും കെട്ടിടങ്ങളുമുണ്ട്.
മൂന്ന് വര്‍ഷം മുൻപ് മാത്രമാണ് ഇപ്പോഴത്തെ ഉടമസ്ഥൻ വീട് വാങ്ങിയത്. ഇദ്ദേഹം ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ്. എപ്പോൾ മുതലാണ് വെള്ളം ഊറ്റി തുടങ്ങിയതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും കണ്ടെത്താനായില്ല. ഏതായാലും ഇത്തരം അനധികൃത കണക്ഷൻ ഇനിയും ഉണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ആൽത്തറ ലൈനിലും തൊട്ടടുത്ത് പൈപ്പ് കടന്ന് പോകുന്ന മറ്റ് റോഡുകളിലും എല്ലാം പരിശോധന വ്യാപകമാക്കാനാണ് വാട്ട്‍ അതോറിറ്റി തീരുമാനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































