തിരുവനന്തപുരത്ത് വൻ ഗതാഗത നിയന്ത്രണം ; രാഷ്ട്രപതിയുടെ സന്ദർശനം നാളെ മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസിൻ്റെ മുന്നറിയിപ്പ്. നാളെയാണ് തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയുള്ള ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡുകളിൽ തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പോലീസിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ദ്രൗപദി മുർമ്മു കേരളത്തിലെത്തുന്നത്. രാജ്യത്തിൻ്റെ പ്രഥമ പൗരയുടെ സുരക്ഷ സംബന്ധിച്ച പരിശീലനങ്ങളുടെ ഭാഗമായാണ് നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.

രാവിലെ 11 മണി മുതല്‍ ശംഖുംമുഖം- ആള്‍സെയിന്‍റ്സ്-ചാക്ക–പേട്ട-ജനറല്‍ ആശുപത്രി- ആശാന്‍ സ്ക്വയര്‍- വേള്‍‍‍ഡ്‍വാര്‍-മ്യൂസിയം – വെള്ളയമ്പലം – കവടിയാര്‍ റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കല്‍ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ് പി ഫോര്‍ട്ട് – ശ്രീകണ്ഠേശ്വരം പാര്‍ക്ക് – തകരപ്പറമ്പ് മേല്‍പ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂര്‍ ഫ്ലൈഓവര്‍ – തൈയ്കക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം റോഡിലും,വെള്ളയമ്പലം-മ്യൂസിയം-കോര്‍പ്പറേഷന്‍ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷന്‍-വിമന്‍സ്‍കോളേജ് റോഡിലും നിയന്ത്രണമുണ്ട്. കവടിയാര്‍ – കുറവന്‍കോണം – പട്ടം – കേശവദാസപുരം – ഉള്ളൂര്‍ – ആക്കുളം – കുഴിവിള – ഇന്‍ഫോസിസ് – കഴക്കൂട്ടം – വെട്ടുറോഡ് റോഡിലും ഗതാഗത നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...