പൊന്നമ്പലമേട്ടിലെ പൂജ ; അതിക്രമിച്ച് കടന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്ന് പൂജ നടത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരാളെ കൂടി പിടികൂടിയത്. ഇടുക്കിയിലെ മ്ലാമല സ്വദേശിയും വെൽഡിംഗ് ഷോപ്പ് ജീവനക്കാരനുമായ ശരത്ത് (30) ആണ് പിടിയിലായത്. ശരത്തിനെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി. പൊന്നമ്പലമേട്ടിലെ പൂജയ്ക്ക് പിന്നിലെ മുഖ്യസൂത്രധാരൻ ശരത്ത് ആണെന്നാണ് സൂചന.

പൂജയുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ ആറ് പേരാണ് വനംവകുപ്പിന്റെ പിടിയിലായത്. ശരത്തിന് സംഘത്തിലെ തമിഴ്നാട് സ്വദേശികളുമായി ബന്ധമില്ലെന്നും, ഇവരെ കണ്ടെത്താൻ മുഖ്യപ്രതി നാരായണൻ നമ്പൂതിരി പിടിയിലാകണമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, ഒളിവിലുള്ള നാരായണൻ നമ്പൂതിരി പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജൂൺ ആറിനാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറുന്നത് തടയുന്നതിന്റെ ഭാഗമായി പച്ചക്കാനത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, പൊന്നമ്പലമേട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും, വാച്ച് ടവർ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ, പൊന്നമ്പലമേട്ടിലും പരിസരങ്ങളിലും 24 മണിക്കൂർ നിരീക്ഷണം ഉറപ്പുവരുത്താൻ കഴിയുന്നതാണ്. ഇതിനായി രണ്ട് ബാച്ചായി 6 വനപാലകരെ നിയോഗിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...