വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം; സ്‌കൂൾ വിപണിയിൽ വിലക്കയറ്റം

For full experience, Download our mobile application:
Get it on Google Play

സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്‌കൂൾ വിപണനിയിൽ തിരക്കേറി. വിലക്കയറ്റത്തിനിടയിലും വിപണിയിൽ വില്പന സജീവമാണ്. 15 മുതൽ 30 ശതമാനം വരെയാണ് ഇത്തവണത്തെ വിലവർദ്ധന. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വില്പന പ്രതീക്ഷിക്കുകയാണ്‌ വ്യാപാരികൾ . ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ രക്ഷിതാക്കളും കുട്ടികളും സ്‌കൂൾ വിപണിയിലേക്ക് ഒഴുകുകയാണ്. മെയ് പകുതിയോടെ സജീവമായ വിപണിയിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. യൂണിഫോമ, നോട്ട് ബുക്ക്, ബാഗ്, പേന, പെൻസിൽ തുടങ്ങിയ സാധനങ്ങളുടെ വൻ വിൽപ്പനയാണ് നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനം വരെ വിലക്കയറ്റം ഉണ്ടായെങ്കിലും വിപണിയെ അത് കാര്യമായി ബാധിച്ചിട്ടില്ല. 100 മുതൽ 200 കോടി രൂപയുടെ വരെ വിൽപ്പനയാണ് സംസ്ഥാനത്തെ സ്‌കൂൾ വിപണിയിൽ ഉണ്ടാകുന്നതെന്ന കണക്കുകൾ സൂചിപ്പിക്കുന്നു. സഹകര മേഖലയിലെ വ്യാപാര കേന്ദ്രങ്ങൾ കൂടെ സജീവമായതോടെ വാൻ വിലക്കുറവിലും സാധനങ്ങൾ ലഭ്യമാണ്. ബ്രാൻഡഡ് സാധനങ്ങൾ ഉൾപ്പെടെ വിലക്കുറവിൽ ലഭിക്കും. അതെ സമയം ഇത്തരം കേന്ദ്രങ്ങൾ സജീവമായതോടെ ചെറുകിട വ്യാപാരികൾ ദുരിതത്തിലായെന്നാണ് ആരോപണം. മുൻ വർഷത്തേക്കാൾ മികച്ച വിൽപ്പനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. അതെ സമയം ഓൺലൈൻ വ്യാപാരം ഉൾപ്പെടെ സജീവമായതോടെ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ലെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...