ചെന്നൈ: റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ രംഗങ്ങള്‍ പുറത്തായ സംഭവത്തില്‍ നിര്‍ണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകള്‍ നിരോധിച്ചു. ഇതു സംബന്ധിച്ച് ടെലികോം സേവന ദാതാക്കള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലെ രംഗങ്ങള്‍ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നത്.