നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില ; ‘മാസ്റ്റര്‍’ ടിക്കറ്റിന് വേണ്ടി കൂട്ടംകൂടി വിജയ് ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തിയേറ്ററുകളില്‍ 50 ശതമാനം സീറ്റിലും ആളില്ലെങ്കിലും ‘മാസ്റ്റര്‍’ റിലീസ് കൊണ്ടാടുവാന്‍ രണ്ടുംകല്‍പ്പിച്ച് വിജയ് ആരാധകര്‍. ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ടിക്കറ്റ് മുന്‍കൂട്ടി വാങ്ങുന്നതിന് ആയിരക്കണക്കിന് ആരാധകരാണ് സംസ്ഥാനത്തൊട്ടാകെയുള്ള തിയേറ്ററുകളില്‍ തടിച്ചുകൂടിയത്.

നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോവിഡ് ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാരും ‘മാസ്റ്റര്‍’ അണിയറപ്രവര്‍ത്തകരും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയാണ് പലയിടത്തും ആരാധകര്‍ കൂട്ടംകൂടിയത്. ആദ്യ പ്രദര്‍ശനത്തിനുതന്നെ ടിക്കറ്റുറപ്പിക്കുന്നതിനും പ്രത്യേക പ്രദര്‍ശനങ്ങള്‍ക്കായുള്ള ടിക്കറ്റെടുക്കാനുമായിരുന്നു ആരാധകരിലെ ബഹുഭൂരിപക്ഷംവരുന്ന യുവാക്കളുടെയും തിരക്കുമുഴുവന്‍. ശരീരികാകലം പാലിക്കാതെ തിരക്കുകൂട്ടിയ ഇവരില്‍ മിക്കവരും മുഖാവരണവും ധരിച്ചിരുന്നില്ല.

യാതൊരു അച്ചടക്കവുമില്ലാതെയുള്ള ആരാധകരുടെ തള്ളിക്കയറ്റം കാരണം കോയമ്പേട് രോഹിണി തിയേറ്ററില്‍ പോലീസിനെ വിളിച്ചുവരുത്തേണ്ടി വന്നു. ടിക്കറ്റ് തീരുമെന്ന ആശങ്കയില്‍ തിയേറ്ററിലെ സുരക്ഷാ ജീവനക്കാരെ വകവെക്കാനോ നിയന്ത്രണങ്ങള്‍ പാലിച്ച് വരിനില്‍ക്കാനോ ആരാധകര്‍ തയ്യാറായിരുന്നില്ല. ഇതാണ് തിരക്കിന് കാരണമായത്. ടിക്കറ്റെടുക്കാന്‍തന്നെ യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് ആരാധകര്‍ എത്തിയതെന്നിരിക്കെ റിലീസായാല്‍ തിയേറ്ററുകളില്‍ എന്താകും സ്ഥിതിയെന്ന് സാമൂഹികമാധ്യമങ്ങളില്‍ പലരും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

കോവിഡ് പകരാതിരിക്കാന്‍വേണ്ട മുന്‍കരുതല്‍ പാലിക്കണമെന്ന് തിയേറ്ററുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും താരാരാധന തലയ്ക്കുപിടിച്ച ആരാധകര്‍ക്കിടയില്‍ അത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവുമുയരുന്നുണ്ട്. നേരത്തേ പൊങ്കല്‍ റിലീസ് മുന്‍കരുതി തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കും കാണികളെ അനുവദിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും മദ്രാസ് ഹൈക്കോടതിയും ഇടപെട്ടതിന് പിന്നാലെ സര്‍ക്കാരിന് തീരുമാനം പിന്‍വലിക്കേണ്ടി വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...