അടൂർ നഗരസഭയുടെ വികസന പദ്ധതികൾ ഉൾപ്പെടുത്തിയുള്ള മാസ്റ്റർപ്ളാൻ അന്തിമ ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

അടൂർ : നഗരസഭയുടെ 20 വർഷത്തേക്കുള്ള വികസന പദ്ധതികൾ ഉൾപ്പെടുത്തിയുള്ള മാസ്റ്റർപ്ളാൻ അന്തിമ ഘട്ടത്തിലേക്ക്. ജി.ഐ.എ. എസ് (ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം) അധിഷ്ഠിത മാസ്റ്റർപ്ളാനാണ് തയാറാക്കുന്നത്. നഗരവാസികളുടെ അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുക, നഗരത്തിലെ ഹരിതഭംഗി വർദ്ധിപ്പിക്കുക, ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, നഗരമാലിന പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുക, ഡ്രെയിനേജ് സംവിധാനം കാരക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് മാസ്റ്റർപ്ളാൻ തയാറാക്കുന്നത്. മാസ്റ്റർപ്ളാൻ അന്തിമഘട്ടത്തിലെത്തിയതോടെ ഈ മാസം അവസാനത്തോടെ പൊതുസെമിനാർ നടത്തി പൊതുജനങ്ങളുടെ അഭിപ്രായംകൂടി സ്വീകരിക്കും.

തുടർന്ന് നഗരസഭാ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. കൗൺസിലിന്റെ അംഗീകാരം കിട്ടിയശേഷം പിന്നീട് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. സർക്കാർ പ്ളാൻ അംഗീകരിച്ചുകഴിഞ്ഞാൽ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇത് കഴിഞ്ഞ് 60 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് പ്ളാനിനേക്കുറിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകുവാനുള്ള അവസരമുണ്ട്. പിന്നീടാണ് അന്തിമ മാസ്റ്റർ പ്ളാൻ പ്രസിദ്ധീകരിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...