ചിറ്റാര്‍ മത്തായി കസ്റ്റഡി മരണ കേസിന്‍റെ അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചിറ്റാര്‍ മത്തായി കസ്റ്റഡി മരണ കേസിന്‍റെ അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമെങ്കില്‍ ഉടന്‍ നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് ഉടന്‍ കൈമാറണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മത്തായിയുടെ മൃതദേഹം വേഗത്തില്‍ സംസ്കരിക്കാന്‍ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

പത്തനംതിട്ടയിലെ ചിറ്റാറില്‍‍ കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം എസ്റ്റേറ്റ് കിണറില്‍ കണ്ടെത്തുന്നത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ 31 ദിവസമായി മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...